1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2018

സ്വന്തം ലേഖകന്‍: വാര്‍ഷിക അവധിദിനങ്ങള്‍ വര്‍ധിപ്പിച്ചതായി ദുബായ് ഭരണകൂടം; ഇനി വര്‍ഷം 25 ശമ്പളത്തോടുകൂടിയ അവധി. മാനവ വിഭവ ശേഷി വകുപ്പിന്റെ പുതിയ നിയമം അനുസരിച്ച് എല്ലാ വിഭാഗത്തിലും പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് അധികൃതര്‍ പുറത്തുവിട്ടത്.

ഉത്തരവു പ്രകാരം എട്ടാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 25 പെയ്ഡ് അവധിദിനങ്ങള്‍ ലഭിക്കും. നേരത്തേ ഇത് 22 ആയിരുന്നു. ഏഴാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് വാര്‍ഷിക അവധിദിനങ്ങള്‍ പതിനഞ്ചില്‍ നിന്നും 18 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ട്രാവല്‍ അലവന്‍സിലും പരിഷ്‌കരണം നടത്തിയിട്ടുണ്ട്. ഇതുവരെ ജീവനക്കാരുടെ കുടുംബാംഗങ്ങളില്‍ 18 വയസ് വരെയുള്ളവര്‍ക്കായിരുന്നു ട്രാവല്‍ അലവന്‍സ് ലഭിച്ചിരുന്നത്. പുതിയ നിയമപ്രകാരം ഇത് 21 വയസാക്കി നിജപ്പെടുത്തി.

പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളില്‍ 21 വയസിന് താഴെയുള്ള മൂന്ന് കുട്ടികള്‍ക്ക് ട്രാവല്‍ അലവന്‍സ് ലഭിക്കും. ആഴ്ചയില്‍ 40 മണിക്കൂര്‍ നിര്‍ബന്ധമായും ജോലി ചെയ്യണമെന്ന നിയമത്തിലും മാറ്റം വരുത്തി. ഓവര്‍ടൈം ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവസരവുമൊരുക്കിയിട്ടുണ്ട്. ദുബൈ ഭരണാധികാരിയും യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ താല്പര്യപ്രകാരമാണ് പുതിയ പ്രഖ്യാപനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.