സ്വന്തം ലേഖകൻ: ദുബായില വിവിധ ബസ് സർവീസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ഗതാഗത അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന സഞ്ചാരം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ മാാറ്റങ്ങൾ ആർടിഎ വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇതിലൂടെ ആർടിഎ ലക്ഷ്യം വെക്കുന്നുണ്ട്. ചില ബസ് റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചില ബസുകളുടെ പേരിലും ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ മാറ്റം നാളെ മുതൽ നിലവിൽ വരും. റോഡ് ഗതാഗത അതോറിറ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
റൂട്ട് 11എ പേര് മാറ്റി റൂട്ട് 16എ, 16ബി എന്നാക്കി മാറ്റിയിട്ടുണ്ട്. 16എ ബസ് ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ സഞ്ചരിക്കും. ഗോൾഡ് സൂഖിൽ നിന്ന് തിരിച്ച് ജി.ഡി.ആർ.എഫ്.എ അൽ അവീർ ബ്രാഞ്ച്യാണ് 16ബി . റൂട്ട് 20 എന്നത് റൂട്ട് 20എ, 20ബി എന്നിവയാക്കിയും മാറ്റിയിട്ടുണ്ട്. 20എ അൽ നഹ്ദ ബസ് സ്റ്റോപ്പിൽനിന്ന് വർസാൻ മൂന്ന് ബസ് സ്റ്റോപ് വരെയാണ് ഉള്ളത്. 20ബി മടക്കയാത്രയുടെ മടക്ക റൂട്ടാണ്. റൂട്ട് 367 എന്നത് 36എ, 36ബി എന്നിങ്ങനെയാക്കി മാറ്റിയിട്ടുണ്ട്. സിലിക്കോൺ ഒയാസിസ് ഹൈബേ ബസ് സ്റ്റോപ് മുതൽ ഇത്തിസലാത്ത് ബസ് സ്റ്റേഷൻ വരെയുള്ളതാണ് 36എ. 36ബി ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ തിരിച്ചു സഞ്ചരിക്കുന്ന റൂട്ടുമാകും.
റൂട്ട് 24 ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ആയിരിക്കും അവസാനിക്കുന്നത്. റൂട്ട് 21 ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ സേവനം നൽകില്ല. റൂട്ട് 53 ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷനിലേക്ക് നീട്ടും. ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ് സൗത്ത് 2ലൂടെ കടന്നുപോകുന്നതിന് എഫ്19എ, എഫ്19ബി റൂട്ടുകൾ ചുരുക്കും. റൂട്ട് എഫ്17 ഓൺപാസീവ് മെട്രോ സ്റ്റേഷനിൽനിന്ന് ആരംഭിക്കും. എച്ച് 04 റൂട്ട് ഹത്ത സൂഖിലൂടെ ആയിരിക്കും കടന്നു പോകുന്നത്. 10, 21, 27, 83, 88, 95, 32സി, 91എ, എക്സ്28, എകസ് 92, എക്സ് 94 എന്നീ റൂട്ടുകളിലെ മെട്രോ ബസ് സ്റ്റോപ്പിന്റെ സ്ഥാനം തെക്കോട്ട് സർവിസ് റോഡിലെ മെട്രോ സ്റ്റോപ് 2 ലേക്ക് മാറ്റിയിട്ടുണ്ട്.
29, 61, 26 തുടങ്ങിയ റൂട്ടികൾ കടന്നുപോകുന്ന മെട്രോ മാക്സ് സ്റ്റോപ്പിന്റെ സ്ഥാനം അൽ ജാഫിലിയ ബസ് സ്റ്റേഷനിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. നിരവധി റൂട്ടുകൾ മാറ്റം വരുത്തുന്ന യാത്രക്കാർക്ക് വലിയ രീതിയിൽ ഗുണം ചെയ്യും. കൂടുതൽ യാത്രക്കാർ പൊതുഗതാഗതം ഉപയോഗിക്കും. 50, 51, 53, 61, 64, 21, 24, 28, 315, 15, , 34, 44, സി28, ഇ102, എഫ്26, എഫ്17, 95എ, 96, സി04, എഫ്19ബി, എഫ്24 തുടങ്ങിയ റൂട്ടുകളിലും മാറ്റം വരുത്താൻ ഉദ്യോശിച്ചിട്ടുണ്ട്. കൂടാതെ എഫ്48, എഫ്53, എഫ്54,എഫ്01, എഫ്15, , എഫ്19എ,എഫ്81, എച്ച്04, എഫ്30, എഫ്31, എഫ്41 എന്നീ റൂട്ടുകളിലും യാത്ര കൂടുതൽ എളുപ്പമാക്കാൻ ആർടിഎ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല