സ്വന്തം ലേഖകന്‍: നിയന്ത്രണംവിട്ട കാര്‍ പാഞ്ഞത് 140 കിമീ വേഗത്തില്‍; സഹായത്തിനായി വിളിച്ച യുവാവിനെ അതിസാഹിസികമായി രക്ഷിച്ച് ദുബായ് പോലീസിന്റെ ഹീറോയിസം. ക്രൂസ് സംവിധാനം തകരാറിലായതിനെതുടര്‍ന്ന് അമിതവേഗത്തില്‍ വാഹനമോടിച്ചയാളെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു സംഭവം.
മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ വാഹനമോടിച്ചിരുന്ന സ്വദേശി യുവാവ് സഹായം തേടി പൊലീസിനെ വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സും മറ്റു സുരക്ഷാ സംവിധാനങ്ങളുമായി പൊലീസ് പട്രോളിങ് വിഭാഗം കുതിച്ചെത്തി.
ഒപ്പം നീങ്ങിയ പോലീസ് വാഹനം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും യുവാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു. റോഡിലെ മറ്റു വാഹനങ്ങള്‍ നീക്കാനും നടപടിയെടുത്തു. നിയന്ത്രണവിധേയമാക്കിയ വാഹനം സുരക്ഷിതമായി നിര്‍ത്തി. വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കാത്തതാണ് പ്രശ്നമെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല