
സ്വന്തം ലേഖകൻ: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പുതിയ പാലങ്ങളുടെ നിർമാണത്തിലൂടെ സാധിക്കുമെന്ന് ദുബൈ ആർ.ടി.എ. ദുബൈ മാൾ ഭാഗത്തെ രണ്ടു പാലങ്ങൾ തുറക്കുന്നതോടെ ഗതാഗത കുരുക്ക് നീങ്ങും. ഈ മാസം 29 നാണ് പാലങ്ങൾ തുറക്കുക. രണ്ട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിലൂടെ സബീൽ ബഹുനില പാർക്കിങ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളിൽ എത്താൻ എളുപ്പമാകും.
പാർക്കിങ് മേഖലയെ ദുബൈ മാളുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും ഇതോടൊപ്പം തുറക്കും. ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ജുമൈറ മേഖല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് പാലങ്ങൾ സഹായകമാകുമെന്ന് ആർ.ടി.എ ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ് ജംങ്ഷനിലെ തിരക്കു ഗണ്യമായി കുറയും.
തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,500 വാഹനങ്ങൾക്കു കടന്നുപോകാനാകും. എക്സ്പോയ്ക്കു മുന്നോടിയായി ഗതാഗതമേഖലയിൽ കൂടുതൽ പദ്ധതികൾ പൂർത്തിയായി വരികയാണ്. പദ്ധതികൾ പലതും യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല