1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2022

സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ നൽകാമെന്നറിയിച്ചു സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ. റമസാനോടുബന്ധിച്ച് ഇത്തരം പരസ്യങ്ങൾ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. 50 ദിർഹം ദിവസവേതനത്തിന് റമസാൻ കഴിയുംവരെ ജോലിക്കാരെ ലഭ്യമാക്കാമെന്നാണ് വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ വാഗ്ദാനം.

പാചകത്തിനോ വീട് വൃത്തിയാക്കാനോ മികച്ച ജോലിക്കാരെ നൽകാമെന്ന് ഇൻസ്റ്റഗ്രാം, വാട്സാപ് വഴിയാണ് പരസ്യങ്ങൾ പ്രചരിക്കുന്നത്. ഒരുമാസം 1,500 മുതൽ 1,700 ദിർഹം വരെയാണ് പ്രതിമാസ വേതനമെന്നും 500 ദിർഹം സെക്യൂരിറ്റി തുകയായും നൽകണമെന്നാണ് പരസ്യം. ജോലിക്കാരുടെ ശുചീകരണ ദൃശ്യങ്ങളുടെ വിഡിയോ സഹിതമുള്ള പരസ്യത്തിൽ, ഇവരെ വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം കൂടിയാകുന്നതോടെ വഞ്ചിതരാകാൻ സാധ്യതയേറെയാണ്.

അംഗീകൃത ഏജൻസികൾ വഴിയല്ലാതെ വീട്ടുജോലിക്കാരെ നിയമിക്കരുതെന്നും അധികൃതർ അറിയിച്ചു. അനധികൃത തൊഴിലാളികൾ ഒളിച്ചോടിയവരായിരിക്കാം. സ്വന്തമായി ടെലിഫോൺ നമ്പർ പോലും ഉണ്ടാകില്ല. കേസുണ്ടായാൽ റിക്രൂട്ടിങ് ഏജന്റുമാർ മുങ്ങുകയും വീട്ടുകാർ കുടുങ്ങുകയും ചെയ്യും. അംഗീകൃത ഏജൻസി വഴി ഒരു തൊഴിലാളിയെ നിയമിക്കാൻ 9,000 ദിർഹം വരെയാണ് ചെലവ്. ലാഭവും എളുപ്പവും നോക്കി ഓൺലൈൻ ഏജൻസികളെ ആശ്രയിച്ചാൽ നിയമനടപടികളുണ്ടാകുമെന്നും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.