ദുബായിയില്‍ വണ്ടി ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഒരു കടമ്പ കൂടി കടന്നാല്‍ മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളു. റിസ്‌ക്‌സ് റെകഗ്നിഷന്‍ ടെസ്റ്റ് എന്നാണ് പുതിയ ടെസ്റ്റിന്റെ പേര്. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്‌സ് അഥോറിറ്റിയാണ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് പുതയി ടെസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വിഭാഗം ഡ്രൈവിംഗ് ട്രെയിനികളും ഈ ടെസ്റ്റ് പാസാകണമെന്നത് നിര്‍ബന്ധമാണ്.
ത്രീഡി വീഡിയോയിലൂടെയാണ് ടെസ്റ്റ് നടത്തുന്നത്. ഡ്രൈവിംഗിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള റിസ്‌ക്കുകളെ തിരിച്ചറിയുക എന്നതാണ് ഈ ടെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലാണ് ഓട്ടോമേറ്റഡ് തിയററ്റിക്കല്‍ നോളജ് ടെസ്റ്റ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ട് തന്നെയാണ് റിസ്‌ക് റെക്കഗ്നിഷന്‍ ടെസ്റ്റും നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല