1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2024

സ്വന്തം ലേഖകൻ: ദുബായ് പൊതുഗതാഗതത്തിന്റെ നെടുന്തൂണായി മാറിയ ദുബായ് മെട്രോയ്ക്ക് വന്‍ വിപുലീകരണ പദ്ധതി വരുന്നു. മെട്രോ വിപുലീകരണ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന എമിറേറ്റിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

പദ്ധഥി പ്രകാരം നിലവില്‍ 84 ചതുരശ്ര കിലോമീറ്ററില്‍ പ്രവര്‍ത്തിക്കുന്ന 64 മെട്രോ സ്റ്റേഷനുകള്‍ 2030-ഓടെ 140 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള 96 സ്റ്റേഷനുകളായി ഉയര്‍ത്താനാണ് പദ്ധതി. വിപുലീകരണ പദ്ധതിയുടെ 2040ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തില്‍ 228 ചതുരശ്ര കിലോമീറ്ററുകളിലായി മെട്രോ സ്‌റ്റേഷനുകളുടെ എണ്ണം 96ല്‍ നിന്ന് 140 ആയി ഉയരും.

മെട്രോ വികസിപ്പിക്കുന്നതിലൂടെ പൊതുഗതാഗതത്തിന്റെ വിഹിതം 45 ശതമാനമായി വര്‍ധിപ്പിക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ പ്രതിശീര്‍ഷം 16 ടണ്ണായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക അവസരങ്ങള്‍ സമ്പുഷ്ടമാക്കുക, പൊതുഗതാഗത സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുക, സുസ്ഥിര ഗതാഗതത്തിന്റെ കാര്യക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ വികസിപ്പിക്കുകയും പദ്ധതിയുട ഭാഗമാണ്.

ഗതാഗതം, ചികിത്സ, വിനോദം തുടങ്ങിയ സൗകര്യങ്ങള്‍ തൊട്ടടുത്ത് തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ’20 മിനിറ്റ് സിറ്റി’ എന്ന ആശയത്തിന് അനുസൃതമായാണ് മെട്രോ വിപുലീകരണ പദ്ധതിയെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, മെട്രോ വികസന പദ്ധതിക്ക് പുറമേ, 2033 ഓടെ ദുബായിലേക്ക് 650 ബില്യണ്‍ ദിര്‍ഹം നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ സമാഹരണ പരിപാടിക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.