സ്വന്തം ലേഖകൻ: ബസിൽ കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാമെങ്കിലും അശ്രദ്ധയും നിയമലംഘനങ്ങളും കീശ കാലിയാക്കാം. നോൽ കാർഡ് സ്വൈപ് ചെയ്യാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി. കാർഡ് ഉപയോഗിക്കുന്നതിലെ അശ്രദ്ധയും വിനയാകും.
ബസുകളിലും മെട്രോയിലും തിരക്കേറിയതോടെ പരിശോധനകൾ കൂടുതൽ ‘സ്മാർട്’ ആയി. എല്ലാ റൂട്ടുകളിലും പരിശോധകർ ഉണ്ടാകും. ബസിലെ മെഷീനിൽ കാർഡ് സ്വൈപ് ചെയ്യാൻ മറന്നുപോയാൽ പിടിവീഴും. സ്വൈപ് ചെയ്യുമ്പോൾ കാർഡിൽ നിന്നു നിരക്ക് ഈടാക്കിയെന്നു ഉറപ്പാക്കണം. യാത്ര ചെയ്യും മുൻപ് കാർഡിൽ ആവശ്യത്തിനു പണമുണ്ടെന്ന് പരിശോധിക്കണം.
ദുബായിൽ എല്ലായിടത്തേക്കും ബസ് സർവീസുണ്ട്. വിവിധ എമിറേറ്റുകളിലേക്കും കൂടുതൽ സർവീസ് തുടങ്ങി. യാത്രക്കാരുടെ സൗകര്യാർഥം ശീതീകരിച്ച ബസ് സ്റ്റോപ്പുകളാണുള്ളത്. ഓരോ റൂട്ടിലേക്കുമുള്ള ബസുകളുടെ നമ്പർ എല്ലാ സ്റ്റോപ്പുകളിലും രേഖപ്പെടുത്തിയിരിക്കും. ഏതൊക്കെ സ്ഥലങ്ങളിലൂടെയാണു ബസ് പോകുന്നതെന്നറിയാൻ വിശദമായ മാപ്പും സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല