സ്വന്തം ലേഖകന്‍: ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ദേര മുറഖബാദ് പോലീസ് സ്റ്റേഷന് മുന്‍വശമുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഫെഡറല്‍ ഇന്‍ഷ്വറന്‍സ്, ബയ്‌നൂന ഇന്‍ഷ്വറന്‍സ്, അല്‍ ശംസി സാനിറ്ററി വെയര്‍ ഷോറൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടമാണിത്. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയാണ് തീ കണ്ടത്. തൊട്ടടുത്ത് ഇമാറാത്ത് പെട്രോള്‍ സ്റ്റേഷന്‍, ക്രൗണ്‍ പ്ലാസ ഹോട്ടല്‍ തുടങ്ങിയവയുള്ളതിനാല്‍ പ്രശം ഭീതിയിലമര്‍ന്നു. തീപിടുത്തത്തെ തുടര്‍ന്ന് മെട്രോയിലെ പച്ചപ്പാതയില്‍ ഇത്തിസാലാത്ത് ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് നിലച്ചു. മിക്ക ട്രെയിനുകളും യൂണിയന്‍ സ്റ്റേഷനിലെത്തിയതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്നിറങ്ങി ബസിനെയും ടാക്‌സിയെയും ആശ്രയിക്കേണ്ടിവന്നു. തീ പിടുത്ത പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. സമീപകെട്ടിടത്തില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അഗ്‌നിശമന സേനാ വിഭാഗം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓഫീസുകളിലുണ്ടായിരുന്ന മലയാളികളടക്കം നിരവധി പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മിക്ക ഓഫീസുകളും തീപിടുത്തത്തില്‍ നശിച്ചെങ്കിലും ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല