സ്വന്തം ലേഖകൻ: ദുബായില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ച ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ് എക്സ്പോ സിറ്റി ദുബായ് (ഇസിഡി). വെറും മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഒരു ഫ്രീലാന്‍സര്‍ പെര്‍മിറ്റ് വാഗ്ദാനം ചെയ്യുകയാണ് എക്സ്പോ സിറ്റി ദുബായ് അതോറിറ്റി. 9,000 ദിര്‍ഹത്തിന് ഒരു വര്‍ഷത്തെ ഫ്രീലാന്‍സ് പെര്‍മിറ്റും പുതിയ തൊഴില്‍ വീസയും 16,000 ദിര്‍ഹത്തിന് രണ്ട് വര്‍ഷത്തെ പെര്‍മിറ്റുമാണ് ഓഫര്‍.
കൂടാതെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, ഫാഷന്‍ ഡിസൈനര്‍, കൊറിയോഗ്രാഫര്‍ അല്ലെങ്കില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങി ഫ്രീലാന്‍സുകാര്‍ക്ക് തിരഞ്ഞെടുക്കാന്‍ 90-ലധികം പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളും അതോറിറ്റി മുന്നോട്ടുവയ്ക്കുന്നു.
ഫ്രീലാന്‍സ് പെര്‍മിറ്റില്‍ താല്‍പ്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക്, എക്സ്പോ സിറ്റി ദുബൈയിലെ ക്ലയന്റ് റിലേഷന്‍സ് സെന്‍ററിലേക്ക് CRC@expocitydubai.ae-ലേക്ക് ഇമെയില്‍ ചെയ്ത് ഫ്രീലാന്‍സ് പെര്‍മിറ്റിന് രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ ലെവല്‍ രണ്ട് ഇസിഡിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ലയന്‍റ് റിലേഷന്‍സ് സെന്‍റ്ര്‍ നേരിട്ട് സന്ദര്‍ശിക്കാം.
എക്സ്പോ സിറ്റി ദുബായ് അതോറിറ്റിയുമായി (ഇസിഡിഎ) ബന്ധപ്പെട്ട ശേഷം, ഫ്രീലാന്‍സ് പെര്‍മിറ്റ് അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിന് ഇസിഡിഎ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള വിശദാംശങ്ങളും ക്രെഡന്‍ഷ്യലുകളും നിങ്ങള്‍ക്ക് ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത് ഫോം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്‍റുകള്‍ സഹിതം സമര്‍പ്പിക്കുക.
ഇസിഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് https://www.expocitydubai.com/en/business-at-expo-city-dubai/#business-setup എന്ന ലിങ്കില്‍ കയറുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘വ്യക്തികള്‍’ എന്ന വിഭാഗം തെരഞ്ഞെടുത്ത ശേഷം ‘ഫ്രീലാന്‍സര്‍ പെര്‍മിറ്റ് അപേക്ഷാ ഫോം’ എന്നതില്‍ ക്ലിക്കുചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത് ഫോം പൂരിപ്പിക്കുക. തുടര്‍ന്ന് അത് പോര്‍ട്ടലില്‍ സമര്‍പ്പിക്കുക.
ഇസിഡി അനുസരിച്ച്, അപേക്ഷാ സമര്‍പ്പണവും പേയ്മെന്‍റും പൂര്‍ത്തിയാകുന്നതുവരെ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യില്ല. അപേക്ഷകര്‍ 7,000 ദിര്‍ഹം നല്‍കണം. റീഫണ്ട് ചെയ്യപ്പെടാത്ത 500 ദിര്‍ഹം അപേക്ഷാ ഫീസും ഉള്‍പ്പെടെയാണിത്. എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതോറിറ്റി നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യും. നിങ്ങളുടെ അപേക്ഷയ്ക്ക് ആവശ്യമായ രീതിയില്‍ കൂടുതല്‍ വിശദമായ വര്‍ക്ക് പോര്‍ട്ട്ഫോളിയോ പോലുള്ള അധിക ഡോക്യുമെന്‍റേഷന്‍ നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍ ഇസിഡി ഫ്രീലാന്‍സ് പെര്‍മിറ്റ്, ഒരു ഇസിഡി തിരിച്ചറിയല്‍ കാര്‍ഡ്, കമ്പനി കാര്‍ഡ് (എസ്റ്റാബ്ലിഷ്മെന്‍റ് കാര്‍ഡ്), യുഎഇ റസിഡന്‍സ് വീസ (ബാധകമെങ്കില്‍) എന്നിവ ലഭിക്കും. ഒരു ഇസിഡി കമ്പനി കാര്‍ഡ് വ്യക്തിക്ക് നല്‍കും, അതില്‍ ഒരു സീരിയല്‍ നമ്പര്‍, വ്യക്തിയുടെ പേര്, കാലഹരണപ്പെടല്‍ തീയതി, ഫ്രീലാന്‍സര്‍ക്കുള്ള ഒരു വീസയുടെ ക്വാട്ട എന്നിവ ഉള്‍പ്പെടുന്നു. ഫ്രീലാന്‍സര്‍ക്ക് യുഎഇ റെസിഡന്‍സ് വീസ ലഭിക്കണമെങ്കില്‍ കമ്പനി കാര്‍ഡ് ആവശ്യമാണ്. യുഎഇ പൗരന്മാരോ സ്വയം സ്‌പോണ്‍സര്‍ ചെയ്യുന്നവരോ ആയ വ്യക്തികള്‍ക്ക് താമസ വീസ ബാധകമല്ല.
ഈ ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ മാത്രമേ എടുക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. നിങ്ങള്‍ക്ക് യുഎഇ റസിഡന്‍സ് വീസ ആവശ്യമുണ്ടെങ്കില്‍, പ്രക്രിയയ്ക്ക് അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കാം. യുഎഇയില്‍ ഫ്രീലാന്‍സ് ജോലി ചെയ്യാന്‍ മറ്റ് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. ഓരോ എമിറേറ്റിലെയും സാമ്പത്തിക വകുപ്പുകളും ഫ്രീ സോണ്‍ അധികാരികളും പെര്‍മിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല