1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2024

സ്വന്തം ലേഖകൻ: മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ സ്ഥിരതാമസമാക്കിയ ഗാർഡൻസിൽ വീടുകൾ ഒഴിയാൻ നോട്ടീസ്. ഇവിടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു വർഷം ആണ് വീടുകൾ ഒഴിയാൻ വേണ്ടി സമയം നൽകിയിരിക്കുന്നത്. ഇതിന്റെ ഉള്ളിൽ വീടുകൾ മാറിയിരിക്കണം. നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾ നിരപ്പാക്കി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നിന്നും താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മലയാളികൾ ഉൾപ്പടെയുള്ള നിരവധി പേർ ഇവിടെ താമസിക്കുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി ആണ് തങ്ങൾ താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെടുന്നതെന്ന് റിയൽ എസ്റ്റേറ്റ് നിർമാണ കമ്പനിയായ നക്കീൽ നൽകിയ നോട്ടീസിൽ പറയുന്നു. ഗാർഡൻസിൽ നിന്നും കൂട്ടത്തോടെ ആളുകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറുമ്പോൾ കെട്ടിട വാടക ആ പ്രദേശത്ത് ഉയരാൻ സാധ്യത കൂടുതൽ ആണ്. 25 വർഷത്തിലധികമായി ഇവിടെ താമസിക്കുന്നവർ ആണ് കൂടുതൽ പേരും. ഫ്ലാറ്റ് ഷെയർ ചെയ്യുന്ന നിരവധി മലയാളി കുടുംബങ്ങൾ ഇവിടെയുണ്ട്.

ഇപ്പോൾ ഗാർഡൻസിയിലുള്ള കെട്ടിടങ്ങൾ പഴയ കെട്ടിടങ്ങൽ ആണ്. അവയ്ക്ക് കാലപ്പഴക്കം സംഭവിച്ചിട്ടുണ്ട്. അത് പൊളിച്ച് പുതിയ സൗകര്യങ്ങളോടെ വീടുകൾ പണിയാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ സൗകര്യങ്ങളോടെ പാർപ്പിട സമുച്ചയങ്ങൾ ഒരുക്കുന്നതിലൂട നഗരത്തിന് പുതിയ മുഖം ലഭിക്കും. രാജ്യത്തെ റിയൽ എസ്റ്റേറ്റ് നിയമപ്രകാരമാണ് നൂറിലധികം വീടുകൾക്ക് മുൻകൂട്ടി നോട്ടിസ് നൽകിയിരിക്കുന്നത്.

വലിയ രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. ഫ്രീസോണുകളുമായുള്ള ദൂരക്കുറവ് കാരണം ആണ് ഇവിടെ കൂടുതൽ ആളുകളും വീടുകൾ നോക്കുന്നത്. നല്ല സ്കൂളുകൾ ഈ പ്രദേശത്താണ് കൂടുതൽ ആയി ഉള്ളത്. അതിനാൽ മലയാളികൾ ഉൾപ്പടെയുള്ള നിരവധി ഇവിടെ താമസിക്കുന്നുണ്ട്. പുതിയ കെട്ടിടങ്ങൾ നിർമിച്ച ശേഷം നിലവിലെ വാടകക്കാർക്ക് ഇങ്ങോട്ട് തിരിച്ചു വരാൻ സാധിക്കും. എന്നാൽ അപ്പോൾ ഇവിടെ വാടക ഉയരുമേ എന്ന ആശങ്കയിൽ ആണ് താമസക്കാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.