1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2021

സ്വന്തം ലേഖകൻ: വ്യാഴാഴ്​ച മുതൽ ഇന്ത്യയിൽ നിന്ന്​ ദുബായിലേക്ക്​ വരുന്നവർക്ക്​ ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജി.ഡി.ആർ.എഫ്​.എ) അനുമതി നിർബന്ധമാണെന്ന്​ ദുബായ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബായ് ഒഴികെയുള്ള മറ്റ്​ എമിറേറ്റിലേക്ക്​ വരുന്നവർ ഫെഡറൽ അതോറിറ്റിയുടെ (​െഎ.സി.എ അനുമതിയാണ്​ തേടേ​ണ്ടത്​.)

ദുബായ് യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലി​ങ്ക്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂ. യുഎഇയിൽ നിന്നെടുത്ത രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കാണ്​ യാ​ത്രഅനുമതി എന്നും സിവിൽ ഏവിയേഷ​െൻറ സർക്കുലറിൽ പറയുന്നു. യുഎഇയിലെ സർക്കാർ സ്​മാർട്ട്​ ആപ്പുകൾ വഴി ലഭിക്കുന്ന വാക്​സിൻ സർട്ടിഫിക്കറ്റും ഉൾപെടുത്തണം.

അതേസമയം, ചില വിഭാഗത്തിൽപെട്ടവർക്ക്​ വാക്​സിൻ എടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്​. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാർ, നഴ്​സുമാർ, ടെക്​നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്​കൂൾ, കോളജ്​, യൂനിവേഴ്​സിറ്റി) എന്നിവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​. വിദ്യാർഥികൾ, മാനുഷീക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്​.

ഇന്ത്യക്ക്​ പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ്​ അനുമതി. കൂടാതെ യുഎഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യുഎഇ.യിലേക്ക് തിരിച്ചുവരാൻ അനുമതിയുണ്ട്. യുഎഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുൻഗണന.

ഇന്ത്യയില്‍നിന്ന് വാക്‌സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂവെന്നാണ് സൂചന. കഴിഞ്ഞ ദിവസം യാത്രാ നിയന്ത്രണം നീക്കിയുള്ള യുഎഇ. അധികൃതരുടെ ഉത്തരവില്‍ അവ്യക്തത നിലനിന്നിരുന്നു. എന്നാല്‍, വിമാന കമ്പനികള്‍ക്കും മറ്റും നല്‍കിയ നിര്‍ദേശത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

യുഎഇയിൽ നിന്ന് രണ്ട്​ ഡോസ്​ വാക്സിനെടുത്ത താമസ വിസക്കാർക്ക് മടങ്ങിയെത്തണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനു പുറമെ എയർപോർട്ടിൽ നിന്നുള്ള റാപിഡ് ടെസ്റ്റും നിർബന്ധം. താമസ വിസയുള്ളവർ യുഎഇ ഫെഡറല്‍ അതോറിറ്റിയില്‍ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണം. യാത്രാ നടപടികൾ വിശദീകരിച്ച് വിമാനക്കമ്പനികള്‍ ഇറക്കിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും മടങ്ങിയെത്താന്‍ അനുമതി എന്നാണ്. അതേസമയം എയര്‍ അറേബ്യയുടെ വെബ്സൈറ്റില്‍ യുഎഇ അംഗീകൃത വാക്സിനെടുത്തവര്‍ക്ക് വരാമെന്നാണ്. ഇത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

ഏതായാലും നാട്ടില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് അനുമതി ലഭിച്ചാല്‍ യുഎഇയിലെത്താം എന്നതാണ് ഇപ്പോഴത്തെ നില.

യുഎഇയിലേക്ക് മടങ്ങാൻ വിമാനക്കമ്പനികൾ ആവശ്യപ്പെടുന്ന രേഖകൾ

കാലാവധിയുള്ള യുഎഇ റെസിഡന്‍റ് വിസ

യുഎഇയിലെ മെഡിക്കൽ സ്ഥാപനങ്ങൾ നൽകിയ വാക്സിനേഷൻ കാർഡ് (ഇതിൽ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പിന്നിട്ടിരിക്കണം)

യുഎഇ സർക്കാറിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ്

ഐസിഎ/ജിഡിആര്‍എഫ്എ അനുമതിക്കായി വെബ്സൈറ്റിൽ നൽകേണ്ട വിവരങ്ങൾ

പേര്, ജനന തിയ്യതി, ജന്മസ്ഥലം, യുഎഇയിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം, ഇറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന വിമാനത്താവളം, ഇമെയിൽ വിലാസം (ഇമെയിലേക്കാണ് ക്യൂആർ കോഡ് അയക്കുക)

പാസ്പോർട്ട് വിവരങ്ങൾ

യുഎഇയിലെ മേൽവിലാസം, മൊബൈൽ നമ്പർ

വാക്സിനേഷൻ വിവരങ്ങൾ- ലഭിച്ച വാക്സിൻ, ആദ്യ ഡോസ് സ്വീകരിച്ച തിയ്യതി, രണ്ടാം ഡോസ് സ്വീകരിച്ച തിയ്യയതി, പിസിആർ പരിശോധന വിവരങ്ങൾ

അപ് ലോഡ് ചെയ്യേണ്ട രേഖകൾ

പാസ്പോർട്ട് കോപ്പി, സ്വന്തം ഫോട്ടോ, പിസിആർ പരിശോധനാഫലത്തിന്റെ കോപ്പി, വാക്സിനേഷൻ കാർഡിന്റെ പകർപ്പ്

യുഎഇ ആരോഗ്യരംഗത്തെ ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻമാർ, വിദ്യാഭ്യാസ രംഗത്തെ സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, യുഎഇയിൽ ചികിൽസ തേടുന്നവർ, സർക്കാർ ജീവനക്കാർ, കുടുംബത്തിനൊപ്പം ചേരാൻ ഉൾപ്പെടെ മാനുഷിക പരിഗണന ലഭിക്കേണ്ടവർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമില്ല. മറ്റ് നിബന്ധനകൾ ബാധകമാണ്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ യുഎഇയിലേക്ക്​ വരാം എന്നറിയിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി. എന്നാൽ, ഒറ്റദിവസം കൊണ്ട്​ ഇരട്ടിയിലേറെ തുകയാണ്​ ടിക്കറ്റിനത്തിൽ കുതിച്ചുയർന്നത്​. ചൊവ്വാഴ്​ച രാവിലെ 750 ദിർഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ്​ വൈകുന്നേരത്തോടെ 2000 ദിർഹമായി (40,000 രൂപ) ഉയർന്നു. ഓഗസ്​റ്റ്​ ഏഴ്​ മുതലാണ്​ പല വിമാനക്കമ്പനികളും ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.