സ്വന്തം ലേഖകൻ: 75 ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച് േഗ്ലാബൽ വില്ലേജിെൻറ വാതിലുകൾ നാളെ തുറക്കും. അടുത്ത വർഷം ഏപ്രിൽ 18 വരെ സ്വദേശികൾക്കും വിദേശികൾക്കും മുന്നിൽ ഇൗ വാതിലുകൾ തുറന്നിരിക്കും. നൂറുകണക്കിന് ദേശങ്ങളുടെയും ഭാഷയുടെയും സംഗമഭൂമിയായി മഹാമാരിക്കാലത്തും ആഗോളഗ്രാമം നിലകൊള്ളും. രണ്ടര പതിറ്റാണ്ട് മുമ്പ്തുടങ്ങിയ േഗ്ലാബൽ വില്ലേജിെൻറ സിൽവർ ജൂബിലി സീസൺ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും സുരക്ഷിത മേളയൊരുക്കാമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകർ. ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളുടെയും മൂന്ന് ഭൂഖണ്ഡങ്ങളുടെയും പവലിയൻ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
ഇവക്ക് പുറമെ ഖലീഫ ഫൗണ്ടേഷൻ, അൽ സന എന്നിവരുടെ പവലിയൻ വേറെയും. കൊറിയയും വിയറ്റ്നാമും ആദ്യമായാണ് വില്ലേജിലെത്തുന്നത്. ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽനിന്ന് പോകുന്നവർക്ക് റാഷിദീയ, മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് വൈകീട്ട് 3.15 മുതൽ ബസുകളുണ്ട്. രാത്രി 11.15 വരെ 30 മിനിറ്റ് ഇടവിട്ടാണ് സർവീസ ്. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നും ബസുണ്ട്. ഇത്തവണ വോൾവോ ബസുകളാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണിലേതിന് സമാനമായി 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യം. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ രാത്രി 12 വരെ പ്രവേശനം അനുവദിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പുലർച്ച ഒന്നുവരെ പ്രവർത്തിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ രാത്രി 11 വരെയാണ് വില്ലേജ് തുറന്നിരിക്കുക. തിങ്കളാഴ്ച കുടുംബാംഗങ്ങൾക്കും വനിതകൾക്കും മാത്രമാണ് പ്രവേശനം. തിങ്കളാഴ്ച അവധി ദിവസങ്ങൾ വന്നാൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും. 23,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ പാർക്കിങ് സൗകര്യമാണിത്.
ദേശീയ പതാക ദിനമായ നവംബർ മൂന്നിന് രാജ്യത്തുള്ളവരോട് പതാക ഉയർത്താൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ആഹ്വാനം. ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റെടുത്തതിെൻറ ഓർമപുതുക്കിയാണ് 2013 മുതൽ എല്ലാ വർഷവും നവംബർ മൂന്നിന് പതാക ദിനം ആചരിക്കുന്നത്.
നമ്മുടെ ഐക്യത്തിെൻറയും പരമാധികാരത്തിെൻറയും അടയാളമാണ് യു.എ.ഇ ദേശീയ പതാകയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. എല്ലാ സ്ഥാപനങ്ങളെയും മന്ത്രിമാരെയും സ്കൂളുകളെയും ജനങ്ങളെയും നവംബർ മൂന്നിന് രാവിലെ 11ന് പതാക ഉയർത്തുന്നതിനായി ക്ഷണിക്കുന്നു. ഇതുവഴി രാജ്യത്തിെൻറ ഐക്യം പ്രകടമാക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല