സ്വന്തം ലേഖകൻ: ദുബായ്ലെത്തുന്ന സന്ദർശകർക്ക് എക്സ്പോ പാസ്പോര്‍ട്ടുകള്‍ സൗജന്യം. നഗരിയിലെ 190ൽ അധികം വരുന്ന പവലിയനുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതാണ് എക്സ്പോ പാസ്പോര്‍ട്ട്. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്കാണ് എക്സ്പോ പാസ്പോർട്ടുകൾ നൽകി വരുന്നത്.
ഇതിനകം മൂവായിരം സന്ദർശകർക്കാണ് പാസ്പോർട്ടുകൾ കൈമാറിയത്. എക്സ്പോ നഗരിയിലെ എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾ സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് ഈ പ്രത്യേക പാസ്പോർട്ട്. ചുരുക്കം ദിവസങ്ങൾ കൊണ്ട് എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾ കണ്ടുതീർക്കാൻ മലയാളികൾ ഉൾപ്പെടെ ചിലർ താൽപര്യമെടുത്തു. എകസ്പോ നഗരി സന്ദർശിക്കുന്ന എല്ലാവരും പണം നൽകിയാണ് പാസ്പോർട്ട് കരസ്ഥമാക്കുന്നത്.
മാർച്ച് അവസാനം വരെയാണ് എക്സ്പോ നീണ്ടുനിൽക്കുക. തുടർന്നും എക്സ്പോയുടെയും ദുബായുടെയും ഓർമകൾ ജീവത്താക്കി നിർത്താൻ പാസ്പോർട്ട് കാരണമാകുമെന്ന് ദുബായ് എമിഗ്രേഷൻ വിഭാഗം സാരഥികൾ വ്യക്തമാക്കി. ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റാണിത്. മൂന്നു തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല