സ്വന്തം ലേഖകന്‍: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജ് നിയമം കര്‍ശനമാക്കുന്നു, കൃത്യമായ ആകൃതിയില്ലാത്തതും ഉരുണ്ടതുമായ ബാഗേജുകള്‍ക്ക് ചുവപ്പുകൊടി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അമിത വലിപ്പത്തിലുള്ളതുമായ ബാഗേജുകളും ബുധനാഴ്ച മുതല്‍ ചെക്കിന്‍ ഇന്‍ കൗണ്ടറുകളില്‍ അനുവദിക്കില്ല.എല്ലാ ബാഗേജുകള്‍ക്കും പരന്ന പ്രതലം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.ഇത് സംബന്ധിച്ച് വിമാനകമ്പനികള്‍ക്ക് വിമാനത്താവള അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് പുതിയ നിബന്ധനയെന്ന് അധികൃതര്‍ അറിയിച്ചു. വലിപ്പമേറിയതും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ബാഗേജുകള്‍ വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യ സംവിധാനം തകരാറിലാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
അതേസമയം രൂപവും വലിപ്പവും സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതി നിഷേധിക്കപ്പെടുന്ന ബാഗേജുകള്‍ അഴിച്ച് വീണ്ടും കൃത്യമായി പാക്ക് ചെയ്ത് കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കും. യാത്രക്കാരില്‍ നിന്ന് നിശ്ചിത തുക ഫീസ് ഈടാക്കി ബാഗേജ് കെട്ടി നല്‍കുന്ന സംവിധാനം വിമാനത്താവളത്തില്‍ ആരംഭിക്കുമെന്ന്‌നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല