സ്വന്തം ലേഖകൻ: ഐപിഎല്ലിനെ വരവേൽക്കാൻ സുസജ്ജമായിരിക്കുകയാണ് യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളും. ഗാലറിയിലേക്ക് കാണികൾ എത്തില്ലെങ്കിലും സ്റ്റേഡിയത്തിെൻറ എല്ലാ മേഖലകളിലും കാണികളെ വരവേൽക്കാൻ എന്ന രീതിയിൽ തന്നെയാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.
വെളിച്ചം വിതറിനിൽക്കുന്ന അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം എന്നിവയുടെ ചിത്രങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഷാർജ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി സന്ദർശനം നടത്തിയിരുന്നു.കോവിഡിെൻറ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലുടനീളം വ്യാപകമായ അണുനശീകരണ പ്രവർത്തനം നടത്തുന്നുണ്ട്.
മത്സരത്തിന് മുൻപും ശേഷവും ഇത് തുടരും. ഈ മാസം നടക്കുന്ന മത്സരങ്ങളെല്ലാം രാത്രിയിലാണ്. അതിനാൽ തന്നെ ഫ്ലഡ്ലൈറ്റുകളെല്ലാം സുസജ്ജമായി കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി ഇതിെൻറ പരീക്ഷണം നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല