സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫയെ കടത്തി വെട്ടാന്‍ ദുബായ് ക്രീക്ക് ടവര്‍ വരുന്നു, ഉയരം 928 മീറ്റര്‍. ടവറിന്റെ രൂപരേഖയും വിഡിയോയും കഴിഞ്ഞ ദിവസം ദുബായ് മീഡിയ ഓഫിസ് പുറത്തുവിട്ടത്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ടവറിന്റെ ഉയരം 928 മീറ്റര്‍ ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജിന്റെ ഉയരം 828 മീറ്ററാണ്. മൊത്തം 550 ഹെക്ടറില്‍ പരന്നുകിടക്കുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ പദ്ധതിയിലെ മുഖ്യ ആകര്‍ഷണമാകും ക്രീക്ക് ടവര്‍. സ്പാനിഷ് ശില്‍പി സാന്റിയാഗോ കലാട്രവയുടേതാണു രൂപകല്‍പന.
ഹരിത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ടവറിനകത്തു ഹോട്ടല്‍, ഷോപ്പിങ് സമുച്ചയം, താമസകേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുറമേ കൃത്രിമ വനവുമുണ്ടാകും. ബുര്‍ജ് ഖലീഫ നിര്‍മിച്ച ഇമാര്‍ പ്രോപ്പര്‍ട്ടീസും ദുബായ് ഹോള്‍ഡിങ്ങും ചേര്‍ന്നാണു പുതിയ പദ്ധതി നടപ്പാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല