സ്വന്തം ലേഖകൻ: 18 വർഷമായി ദുബായ് ജയിലിൽ കഴിഞ്ഞ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ ഒടുവിൽ വീട്ടിലേക്ക് മടങ്ങി. തെലങ്കാനയിലെ രാജന്ന സിർസില്ല സ്വദേശിയാകളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലം നമ്പള്ളി,ദുണ്ടുഗുല ലക്ഷ്മണ്‍, ശിവരാത്രി ഹന്‍മന്തു എന്നിവരാണ് ജയില്‍ മോചിതരായത്. ബിആർഎസ് നേതാവ് കെ ടി രാമറാവു വഴിയൊരുക്കിയ ഇവരുടെ വിജയകരമായ ഒത്തുചേരലിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
2005ൽ ദുബായിൽ ജോലി ചെയ്യുന്നതിനിടെ ഗൾഫിൽ വാച്ച്മാനായി ജോലിചെയ്യുകയായിരുന്ന നേപ്പാളി പൗരൻ്റെ മരണത്തിൽ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ അടക്കപ്പെട്ടത്. അഞ്ച് പേരെയും 25 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ബിആര്‍എസ് പാര്‍ട്ടി നേതാവും മുന്‍ തെലങ്കാന മന്ത്രിയുമായിരുന്ന കെടിആര്‍ ഇവരെ മോചിപ്പിക്കുന്നതിനായി പരിശ്രമങ്ങള്‍ നടത്തിയിരുന്നു. 2011ല്‍ നേപ്പാളില്‍ ചെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണുകയും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കുകയും ചെയ്തു.
ദുബായിൽ ഭാഷാ തടസ്സം നേരിട്ട അഞ്ച് തെലങ്കാന സ്വദേശികളെ മോചിപ്പിക്കുന്നതിനായി നിയമപരമായ നീക്കങ്ങൾ നടത്തുകയും അതിനായുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നുവെങ്കിലും അവർക്ക് ദുബായ് കോടതിയിൽ നിന്ന് കഠിനമായ ശിക്ഷ നേരിടേണ്ടി വന്നു. ഇവരുടെ തടവുകാലം നീട്ടിക്കൊണ്ട് ദുബായ് കോടതി അവരുടെ പ്രാഥമിക പൊതുമാപ്പ് ഹർജി തള്ളിയിരുന്നു.
പിന്നീട് ദുബായിലെ നിയമങ്ങളിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ അവരുടെ മോചനത്തിനായി ശ്രമങ്ങൾ തുടർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായത്തോടെ മന്ത്രി കെടിആർ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ഈ കേസിൽ പൊതുമാപ്പിന് അപേക്ഷിച്ചു. തുടർന്ന് അഞ്ച് പേരുടെ ദയാഹർജി അംഗീകരിക്കപ്പെടുകയും ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം ജയിൽ മോചിതരാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല