സ്വന്തം ലേഖകൻ: 20 മണിക്കൂർ വൈകി ദുബായ് – കോഴിക്കോട് വിമാനം യാത്ര തിരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5നു പുറപ്പെടേണ്ട വിമാനം ഇന്ന് ഉച്ചയ്ക്കു യുഎഇ പ്രാദേശിക സമയം 12.50ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന്) ആണ് പുറപ്പെട്ടത്. 5 മണിയോടെ കോഴിക്കോട്ട് എത്തിച്ചേർന്നു.
സാങ്കേതിക തകരാറിന്റെ പേരിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം വൈകിയത്. ഇന്നലെ വൈകുന്നേരം 5ന് പോകേണ്ട ഐഎക്സ് 346 വിമാനമാണു യുഎഇ പ്രാദേശിക സമയം 12.30ന് പുറപ്പെട്ടത്. ചെറിയ കുട്ടികൾ അടക്കം യാത്രക്കാർ 20 മണിക്കൂറിലേറെയായി വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 10നും ഇന്നു പുലർച്ചെ 3നും പോകുമെന്ന് അറിയിച്ചെങ്കിലും രണ്ടുമുണ്ടായില്ല.
ഗൾഫ് സെക്ടറിൽ വിമാനങ്ങൾ വൈകുന്നതും സാങ്കേതിക തകരാറിന്റെ പേരിൽ വിമാനങ്ങൾ തിരിച്ചിറക്കുന്നതും തുടർക്കഥയാവുകയാണ്. ഇന്ത്യൻ വിമാന കമ്പനികൾക്കെതിരെയാണ് പരാതികൾ അധികവും. മറ്റു രാജ്യങ്ങളുടെ വിമാന കമ്പനികൾ കൃത്യ സമയത്തു സർവീസ് നടത്തുമ്പോൾ ഇത്തരം സംഭവങ്ങൾ തിരിച്ചടിയാകുന്നത് ഇന്ത്യൻ വ്യോമയാന മേഖലയ്ക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല