സ്വന്തം ലേഖകന്‍: ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നാലുമാസം കൂടുമ്പോഴുള്ള വാടക സൂചിക പുതുക്കല്‍ അവസാനിപ്പിച്ചു. ഈ വര്‍ഷം മുതല്‍ മുതല്‍ ഇത് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി നിജപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ കെട്ടിടങ്ങളുടെ വാടകക്കരാര്‍ പുതുക്കുമ്പോള്‍ വര്‍ധന ആധാരമാക്കിയിരുന്നത് വാടക സൂചികയായിരുന്നു. വാടക നിരക്കിലുണ്ടാകുന്ന വര്‍ധന പ്രാബല്യത്തില്‍ വരുന്നതിനെ ഇത് ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂചിക പുതുക്കല്‍ വര്‍ഷത്തിലൊരിക്കലായി പരിമിതപ്പെടുത്തിയതെന്ന് ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.
പുതുതായി നിലവില്‍വന്ന വസ്തുവകകളുടെ പ്രത്യേകതകള്‍ പഠനവിധേയമാക്കുന്നതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലെ വീടുകളുടെ വാടക നിരക്കിലുണ്ടാകുന്ന ശരിയായ വര്‍ധന സൂചിപ്പിക്കുന്നതില്‍ സൂചിക പിന്നാക്കംപോകുന്നതായി ദുബായിലെ വസ്തു ബ്രോക്കര്‍മാര്‍ ആക്ഷേപമുന്നയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല