1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2025

സ്വന്തം ലേഖകൻ: ഭാര്യയോ ഭർത്താവോ മരിച്ചാൽ 5 ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഉറ്റവർ മരിച്ച ദിവസം മുതലാണ് 5 ദിവസത്തെ അവധി കണക്കാക്കുക. കൂടാതെ, മാതാവ്, പിതാവ്, മക്കൾ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, പൗത്രൻ, പൗത്രി ഇവരിലാരെങ്കിലും മരിച്ചാലും 3 ദിവസത്തെ അവധി മാത്രമല്ല, 3 ദിവസത്തെ ശമ്പളവും നൽകണമെന്നും അധികൃതർ അറിയിച്ചു.

കുഞ്ഞ് ജനിക്കുമ്പോൾ, പരിചരണത്തിന് മാതാപിതാക്കൾക്കു 5 ദിവസത്തെ അവധി നൽകണം. അത് ഒന്നിച്ചോ കുഞ്ഞ് ജനിച്ച ദിവസം മുതൽ 6 മാസത്തിനുള്ളിലോ നൽകിയാൽ മതി. രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷ എഴുതുന്നതിന് 10 ദിവസം വരെ അവധി നൽകാനും മന്ത്രാലയം അനുമതി നൽകി.

2 വർഷം കാലാവധിയുള്ള വീസയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വദേശികൾക്കു ദേശീയ പരിശീലന പദ്ധതികളിൽ പങ്കെടുക്കുന്നതിന് ശമ്പളത്തോടൊപ്പമുള്ള അവധി നൽകണമെന്നും സ്വകാര്യ കമ്പനികൾക്കു മന്ത്രാലയം നിർദേശം നൽകി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് അവധി നൽകേണ്ടത്.

തൊഴിലാളികൾക്കു വാർഷിക അവധി നൽകാതെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. 2 വർഷം കഴിഞ്ഞിട്ടും അവധി നൽകാതിരിക്കുന്നത് നിയമലംഘനമാണ്. അവധിക്കു പകരം പണമെന്ന വ്യവസ്ഥ കമ്പനികളുടെ നിയമത്തിലുണ്ടെങ്കിൽ ഇതു ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.