1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2024

സ്വന്തം ലേഖകൻ: അവധിത്തിരക്കിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാലുകുത്താൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ യാത്രകൾക്ക് മെട്രോ സർവീസ് തിരഞ്ഞെടുക്കുന്നതാവും ഉചിതം. ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള വാഹനത്തിരക്ക് കൂടുതലാണ്.

പാർക്കിങ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് യാത്ര മെട്രോയിൽ ആക്കാൻ നിർദേശം നൽകിയത്. ദുബായിലേക്കു വരുന്നവർക്ക് മെട്രോ സഹായിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ രാത്രി ഒന്നു വരെയാണ് മെട്രോ സർവീസ്. ശനിയാഴ്ചകളിൽ രാവിലെ 5 മുതൽ രാത്രി 12 വരെയും ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ രാത്രി 12വരെയുമാണ് സർവീസ്.

സമയം

ടെർമിനൽ 1: എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്കുള്ള അവസാന മെട്രോ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10.58. വെള്ളിയാഴ്ചകളിൽ രാത്രി 11.58. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.59.

സെന്റർ പോയിന്റിലേക്ക്: തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 12. വെള്ളിയാഴ്ചകളിൽ രാത്രി 12.48, ശനി, ഞായർ ദിവസങ്ങളിൽ 11.59.

ടെർമിനൽ 3: എക്സ്പോ സിറ്റി, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10.56. വെള്ളിയാഴ്ചകളിൽ രാത്രി 11.56, ശനി 10.57, ഞായർ 10.58.

സെന്റർ പോയിന്റ് ഭാഗത്തേക്ക്: തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 12.02. വെള്ളിയാഴ്ചകളിൽ രാത്രി 1.02 (ശനിയാഴ്ച) ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12.01.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.