ദുബായിയിലെ മുസ്ലീം പള്ളികളില്‍ മെറ്റല്‍ ഡിക്ടറ്ററുകല്‍ സ്ഥാപിക്കുന്നു. ചില പള്ളികളില്‍ ഇത് സ്ഥാപിച്ചു കഴിഞ്ഞതായും, മറ്റു ചില പള്ളികളില്‍ ഉടന്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ സ്ഥിരീകരിക്കുന്നുണ്ട്. മുസ്ലീം പള്ളിയുടെ കവാടങ്ങളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യയിലും കുവൈത്തിലും മുസ്ലീംങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതലുകളാണ് ദുബായിയിലെ പള്ളികളില്‍ കാണുന്നത്. ദുബായിയിലെ പള്ളികളില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കാന്‍ കയറുന്നതിന് ക്യൂ നില്‍ക്കുന്നതിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ാേ
ഷിയാ മുസ്ലിംങ്ങളുടെ പള്ളിക്ക് നേരെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ ഗല്‍ഫ് രാജ്യങ്ങളുടെ സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് ജിസിസി ആഗ്രഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല