സ്വന്തം ലേഖകന്‍: ദുബായില്‍ യാചകരേയും വഴിവാണിഭക്കാരേയും അധികൃതര്‍ നോട്ടമിടുന്നു, ഇതുവരെ പിടികൂടിയത് 2000 ത്തോളം പേരെ, പ്രവാസികളുടെ പരിപാടികളും നിരീക്ഷണത്തില്‍. ദുബായ് നഗരസഭയുടെ സോഷ്യല്‍ വയലേഷന്‍ കണ്‍ട്രോള്‍ യൂണിറ്റും ദുബായ് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനകളിലാണ് യാചകരേയും വഴിവാണിഭക്കാരേയും വലയിലാക്കിയത്.
കഴിഞ്ഞ പത്തുമാസത്തിനുള്ളി 2108 പേരെ ഇങ്ങനെ പിടികൂടിയതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഒപ്പം വ്യാജ ഉല്‍പന്നങ്ങളും ഭക്ഷ്യോല്‍പന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയതും ഗുണമേന്മ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കളാണ് നശിപ്പിച്ചത്.
പ്രവാസികള്‍ സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ മുനിസിപ്പാലിറ്റി പരിശോധക സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രവാസികളുടെ കലാ, കായിക, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നിരീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല