1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2024

സ്വന്തം ലേഖകൻ: നവംബര്‍ 29 മുതല്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) മൂന്ന് വുതിയ പൊതു ബസ് റൂട്ടുകള്‍ ആരംഭിക്കും. സത്വ ബസ് സ്റ്റേഷനെ ഗ്ലോബല്‍ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ആണ് അവയിലൊന്ന്. വെള്ളി, ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍, പ്രത്യേക പരിപാടികള്‍ നടക്കുന്ന ദിവസങ്ങള്‍ എന്നിങ്ങനെയാണ് ഈ റൂട്ട് പ്രവര്‍ത്തിക്കുക.

അല്‍ ഖലീജ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് വഴി അല്‍ റാസ് മെട്രോ സ്റ്റേഷനെയും യൂണിയന്‍ ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്നതിനുള്ള മെട്രോ ഫീഡര്‍ സര്‍വീസായ റൂട്ട് എഫ് 63 ആണ് പുതുതായി ആര്‍ടിഎ ആരംഭിക്കുന്ന മറ്റൊരു സര്‍വീസ്. അതേസമയം, നിഷാമ ടൗണ്‍ ഹൗസുകളിലൂടെ കടന്നുപോകുന്ന മിറ കമ്മ്യൂണിറ്റിക്കും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിലുള്ള റൂട്ടാണ് മൂന്നാമത്തെ പുതിയ റൂട്ടായ റൂട്ട് ജെ 05.

ഇതിനു പുറമെ, ദുബായിലെ നിലവിലുള്ള ബസ് റൂട്ടുകളില്‍ ചിലത് പരിഷ്‌ക്കരിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. അബു ഹെയില്‍ ബസ് സ്റ്റേഷനും യൂണിയന്‍ ബസ് സ്റ്റേഷനും ഇടയില്‍ രണ്ട് ദിശകളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ റൂട്ട് 5 പരിഷ്‌കരിക്കും. അല്‍ റാസ് മെട്രോ സ്റ്റേഷനില്‍ ടച്ച് ചെയ്യാതെയായിരിക്കും ഈ ബസ്സുകള്‍ ഇനി സര്‍വീസ് നടത്തുക. അതേപോലെ, റൂട്ട് 14 രണ്ട് ദിശകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ക്രമീകരിക്കും. ബിസിനസ് ബേ മെട്രോ സ്റ്റേഷനില്‍ സര#്‌വീസ് അവസാനിക്കും. റൂട്ട് 33 ചുരുക്കി അല്‍ ഗുബൈബ ബസ് സ്റ്റേഷന് പകരം കരാമ ബസ് സ്റ്റേഷനില്‍ അവസാനിക്കും.

കൂടാതെ, റൂട്ട് 91, ജബല്‍ അലി ബസ് സ്റ്റേഷന്റെ ദിശയില്‍ ബിസിനസ് ബേ കവര്‍ ചെയ്യുകയും ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ (ഡിഎംസിസി) സ്റ്റോപ്പിലേക്ക് രണ്ട് ദിശകളിലും സേവനം നല്‍കുകയും ചെയ്യുന്ന രീതിയില്‍ പുനക്രമീകരിക്കും. അറേബ്യന്‍ റാഞ്ചസിനും ദുബായ് പ്രൊഡക്ഷന്‍ സിറ്റിക്കും ഇടയിലുള്ള യാത്ര വേഗത്തിലാക്കാന്‍ റൂട്ട് ജെ 02 സര്‍വീസ് ദൈര്‍ഘ്യം ചുരുക്കും. അതേപോലെ, ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സ്റ്റോപ്പുകള്‍ കുറച്ച് സ്പോര്‍ട്സ് സിറ്റി ഉള്‍പ്പെടുത്തി റൂട്ട് ജെ04 ക്രമീകരിക്കും. അല്‍ ജുര്‍ഫ് ഹൈറ്റ്സ് ഗ്രൂപ്പിന് സേവനം നല്‍കുന്നതിനായി എഫ് 38 റൂട്ടും ഇത്തിഹാദ് മാള്‍ ഉള്‍പ്പെടുത്തി എഫ്39 റൂട്ടും ക്രമീകരിക്കും.

അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ വഴി ഡിഎംസിസി മെട്രോ സ്റ്റോപ്പ് ഉള്‍പ്പെടുന്ന രീതിയില്‍ റൂട്ട് എക്‌സ്92 പരിഷ്‌കരിക്കും. ഇതിന്റെ ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലെ സ്റ്റോപ്പുകള്‍ കുറയ്ക്കും. എത്തിച്ചേരുന്ന സമയവുമായി മികച്ച രീതിയില്‍ ക്രമീകരിക്കുന്നതിന് മറ്റ് 30 ബസ് റൂട്ടുകളില്‍ സര്‍വീസ് മെച്ചപ്പെടുത്തുമെന്നും ആര്‍ടിഎ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.