സ്വന്തം ലേഖകൻ: പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി തുടക്കം കുറിക്കുന്നു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് മെഗാ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയായായിരിക്കും പുതിയ വിമാനത്താവളം നിലവില്‍ വരിക.
ദുബായ് വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ധനയാണ് അനുഭവപ്പെടുന്നത്. പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ എന്നതാണ് ദുബായ് വിമാനത്താവളത്തിലെ ഇപ്പോഴത്തെ പരമാവധി ശേഷി. ഈ വര്‍ഷം അവസാനത്തോടെ യാത്രക്കാരുടെ എണ്ണം റെക്കോർഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ദുബായ് ഭരണകൂടം തുടക്കം കുറിക്കുന്നത്.
ദുബായില്‍ നടക്കുന്ന എയര്‍ഷോയില്‍ എയര്‍പോര്‍ട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഫിത്താണ് പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ മറ്റൊരു വമ്പന്‍ വിമാനത്താവളം കൂടി സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.
ഏതാനും മാസങ്ങള്‍ക്കകം ഇതിന് വേണ്ടിയുളള പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്കി. യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് മെഗാ എയര്‍പോര്‍ട്ട് എന്ന ആശയത്തിലേക്ക് എത്തിയതെന്നും എയര്‍ പോര്‍ട്ട് സിഇഒ വ്യക്തമാക്കി. 2030ഓടെ വിമാനത്താവളം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല