സ്വന്തം ലേഖകന്‍: പ്രവാസി തൊഴിലാളിയെ നിയമിക്കാനായി സ്വദേശിയെ പിരിച്ചു വിടരുത്; സ്വദേശിവല്‍ക്കരണം ശക്തമാക്കി ദുബായ് ഭരണകൂടം. ദുബായിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളെ സംരക്ഷിക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നു തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സ്വദേശികളുടെ റിപ്പോര്‍ട്ട് തയാറാക്കണമെന്നും വിദേശിയായ തൊഴിലാളിയെ നിയമിക്കാന്‍ വേണ്ടി സ്വദേശിയെ പിരിച്ചുവിടുരുതെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
ഇതിന്റെ ഭാഗമായി സ്വദേശിയായ തൊഴിലാളി തൊഴില്‍ രാജിവയ്ക്കുകയോ കമ്പനി പിരിച്ചുവിടുകയോ ചെയ്താല്‍ അതിന്റെ കാരണം വ്യക്തമാക്കുന്ന സമഗ്ര റിപ്പോര്‍ട്ട് നല്‍കണം. ഒപ്പം ജോലി ഉപേക്ഷിക്കാനുണ്ടായ കാരണങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാരനുമായി കൂടിക്കാഴ്ച നടത്തിയിരിക്കണമെന്നുമാണ് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പിരിഞ്ഞുപോകുന്നതിനോ പിരിച്ചുവിടുന്നതിനോ സംബന്ധിച്ച് തര്‍ക്കം നിലനിര്‍ക്കുന്നുണ്ടെങ്കില്‍ കോടതിയിലേക്ക് നീങ്ങാം.
ജോലി നല്‍കിയ സ്ഥാപനത്തിനോ ജീവനക്കാരനോ പരാതിയുണ്ടെങ്കില്‍ അഞ്ച് പ്രവൃത്തിദിവസത്തിനകം കേസ് കോടതിയിലേക്ക് മാറ്റണമെന്നാണ് മന്ത്രാലയ നിയമം. ഒപ്പം വിധിവരും വരെ ജീവനക്കാരനെ സ്ഥാപനത്തില്‍ നിലനിര്‍ത്തണമെന്നും വ്യവസ്ഥയുണ്ട്. ജോലി രാജിവയ്ക്കുന്നതിനുള്ള യഥാര്‍ഥ കാരണങ്ങള്‍ പുറത്തുവരുന്നതിലൂടെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളുടെ നിയമനം സുതാര്യവും സുരക്ഷിതവുമാക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൂടാതെ വിദേശിയായ തൊഴിലാളിയെ നിയമിക്കാന്‍ വേണ്ടി സ്വദേശിയെ പിരിച്ചുവിടുന്നതിനെതിരെ നിയമനടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല