1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2022

സ്വന്തം ലേഖകൻ; ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ ഒറ്റി/ ഇആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്‌സിംഗ് വിഭാഗത്തിലും സിഎസ്എസ്ഡി / എക്കോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവ്.

ബിഎസ്‌സി നഴ്‌സിങ്ങില്‍ ബിരുദവും സര്‍ജിക്കല്‍/മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റില്‍ കുറഞ്ഞത് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ പ്രവര്‍ത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാര്‍ക്ക് വാര്‍ഡ് നഴ്‌സ് തസ്തികയിലേക്കും ഒറ്റി/ ഇആര്‍ ഡിപ്പാര്‍ട്‌മെന്റിലേക്ക് ബിഎസ്‌സി നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ചു വര്‍ഷത്തെ ഒറ്റി/ ഇആര്‍പ്രവര്‍ത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.

നഴ്‌സ് തസ്തികയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷം എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിഎസ്‌സി നഴ്‌സിംഗ് ബിരുദമുള്ള വനിതകള്‍ക്ക് എന്‍ഡോസ്‌കോപ്പി വിഭാഗത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. സിഎസ്എസ്ഡി ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ ഏതെങ്കിലും ആശുപത്രിയില്‍ സിഎസ്എസ്ഡി ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് കുറഞ്ഞത് അഞ്ചു വര്‍ഷം എക്കോ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

നഴ്‌സുമാര്‍ക്ക് 3500 (76000ലേറെ രൂപ) മുതല്‍ 5000 ദിര്‍ഹവും (ഒരു ലക്ഷത്തി എട്ടായിരം രൂപ) ടെക്‌നീഷ്യന്മാര്‍ക്ക് 5000 ദിര്‍ഹവും (ഒരു ലക്ഷത്തി എട്ടായിരം രൂപ) ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org വഴി ജൂലൈ 25 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നു നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ലഭിക്കുന്നതാണ്. ഇ-മെയില്‍ rmt4.norka@kerala.gov.in.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.