സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ ആരംഭിച്ച വിശുദ്ധ റമസാന്‍ മാസത്തില്‍ പൊതുഗതാഗതത്തിനും പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍ക്കും ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുതിയ സമയക്രമം പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയും വാഹന ഡ്രൈവര്‍മാര്‍ പാര്‍ക്കിങ് ഫീസ് അടയ്ക്കണം. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ Tecom ഫീസ് ഈടാക്കുന്നു. മള്‍ട്ടി ലെവല്‍ ലോട്ടുകളില്‍ മുഴുവന്‍ സമയങ്ങളിലും പാര്‍ക്കിങ് ഫീ നല്‍കണം.
പൊതു ഗതാഗതം
മെട്രോ
തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി വരെ ദുബായ് മെട്രോ സര്‍വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ അഞ്ചു മുതല്‍ രാത്രി ഒരു മണി വരെയാണ് സര്‍വീസ്. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി വരെയും ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ അര്‍ധരാത്രി വരെയും യാത്ര ചെയ്യാം.
ട്രാം
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം രാവിലെ 6 മുതല്‍ മാത്രി ഒരു മണി വരെയാണ് ട്രാം സര്‍വീസ്. ഞായറാഴ്ച രാവിലെ 9 മുതലാണ് സര്‍വീസ് ആരംഭിക്കുക.
തിങ്കള്‍-ശനി: 6 AM – 1 AM വരെ (അടുത്ത ദിവസം)
ഞായര്‍: രാവിലെ 9 മുതല്‍ 1 AM വരെ (അടുത്ത ദിവസം)
ബസ്
രണ്ട് വാരാന്ത്യ അവധി ദിനങ്ങള്‍ ഒഴികെയുള്ള സാധാരണ ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളി വരെ) രാവിലെ 4:30 മുതല്‍ രാത്രി 12:30 വരെയാണ് സര്‍വീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആറിന് ആരംഭിക്കുന്ന സര്‍വീസ് രാത്രി ഒരു മണി വരെ ലഭ്യമാണ്.
തിങ്കള്‍-വെള്ളി: 4:30 AM – 12:30 AM (അടുത്ത ദിവസം)
ശനി-ഞായര്‍: 6 AM – 1 AM (അടുത്ത ദിവസം)
മറ്റ് ഗതാഗതങ്ങള്‍
വാട്ടര്‍ ബസ്, അബ്രാസ്, വാട്ടര്‍ ടാക്‌സി, ദുബായ് ഫെറി എന്നിവയുടെ സമയത്തിലും റമസാനില്‍ മാറ്റംവരുത്തിയതായി ആര്‍ടിഎ അറിയിച്ചു. https://www.rta.ae/wps/portal/rta/ae/home/timing എന്ന ലിങ്കില്‍ പുതുക്കിയ സമയക്രമം വിശദമായി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല