1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു സ്വകാര്യ പാർക്കിങ്ങുകൾ നിയന്ത്രിക്കാൻ വേണ്ടി ദുബായിൽ പുതിയ കമ്പനി ആരംഭിക്കുന്നു. പാർക്കിൻ എന്ന് പേര് നൽകിയാണ് കമ്പനി ആരംഭിക്കുന്നത്. രാജ്യത്ത് പാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കൽ, പാർക്കിങ് നിയന്ത്രിക്കൽ, പാർക്കിങ് ആസൂത്രണം, പാർക്കിങിനായി പെർമിറ്റ് നൽകൽ എന്നിവയാണ് പുതിയ കമ്പനിയുടെ ഉത്തരവാദിത്തമാണ്.

99 വർഷ കാലാവധിയുള്ള കമ്പനിയാണ് ഉള്ളത്. പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനിക്ക് (പിജെഎസ്‌സി) സാമ്പത്തിക, ഭരണ, നിയമപരമായ സ്വയംഭരണാവകാശം ഉണ്ടായിരിക്കും. അതിന് ശേഷം കമ്പനി തുല്യ കാലയളവിലേക്ക് പുതുക്കാൻ സാധിക്കും.

പെർമിറ്റുകൾ വ്യക്തികൾക്ക് നൽകുക, സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കുക, പാർക്കിങ് നിയന്ത്രിക്കാനും നിർമ്മിക്കാനും സഹായിക്കുക എന്നീ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക ഇവയാണ് ചെയ്യേണ്ടത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറി, പാർക്കിൻ പി‌ജെ‌എസ്‌സിയും തമ്മിൽ ഫ്രാഞ്ചൈസി കരാറിലൂടെ ചുമതലകൾ കെെമാറി. രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച ഇല്ലെതെയായിരിക്കും കാര്യങ്ങൾ ചെയ്യേണ്ടത്. ആർടിഎയിൽനിന്ന് ചില ജീവനക്കാരെ പാർക്കിനിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാർക്കിൻ ഡയറക്ടർ ബോർഡ് കഴിഞ്ഞ ദിവസം രൂപീകരിച്ചു. അഹമ്മദ് ഹാഷിം ബഹ്‌റൂസിയാനെ ചെയർമാനായും അഹമ്മദ് ഹസൻ മഹ്ബൂബിനെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തെ പാർക്കിങ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ കമ്പനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.