1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2023

സ്വന്തം ലേഖകൻ: റോഡപകടങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും ആരുടെ ഭാഗത്താണ് പിഴവ് എന്ന് നിർണയിക്കാനും സാധിക്കുന്ന തരത്തിലുള്ള നിർമിതബുദ്ധി ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് പോലീസ്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സിലാണ് ദുബായ് പോലീസ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ആപ്പിന്‍റെ നിർമാണം ഏകദേശം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. 90 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്. വൈകാതെ പൊതുജനങ്ങൾക്ക് ആപ് ലഭ്യമാകുമെന്ന് ദുബായ് പോലീസ് അറിയിച്ചു. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടൻ തന്നെ അതിന്‍റെ വിവരങ്ങളും ഫോട്ടോയും അടക്കം ആപ്പിൽ അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങളുടെ അടിസ്ഥാനനത്തിലാണ് കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ പോലീസ് ശക്തമായി പരിശോധിക്കും. തുടർന്ന് വിശദമായ അന്വേഷണം നടത്തും. ആരുടെ ഭാഗത്താണ് തെറ്റ് എന്ന് ഉടൻ നിർണിക്കും.

ഈ പരിശോധനയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും അപകടത്തിന് ഉത്തരവാദിയായ ആൾക്ക് റെഡ് നോട്ടീസും ഇരയായ ആൾക്ക് ഗ്രീൻ നോട്ടീസും നൽകാൻ തീരുമാനിക്കുന്നത്. ഇപ്പോഴുള്ള രീതി അപകടം നടന്നാൽ പോലീസ് സ്ഥലത്ത് എത്തും. ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തും. വലിയ തോതിൽ സമയം നഷ്ടമാകുന്ന ഒരു രീതിയാണ് ഇത്. എന്നാൽ പുതിയ ആപ്ലിക്കേഷൻ വരുന്നതോടെ സമയം ലാഭിക്കാൻ സാധിക്കും. കൂടാതെ മാനുഷിക അധ്വാനം 50 ശതമാനം കുറക്കാനും സാധിക്കും എന്നാണ് പോലീസ് വിലയിരുത്തുന്നത്.

അതേസമയം, ഡ്രൈവറില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ദുബായ്. ദുബായ് പോലീസ് പട്രോളിങ്ങിന് വേണ്ടിയാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത്. ജൈടെക്സ് വേദിയിലാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ദുബായ് പോലീസ് പ്രഖ്യാപനം നടത്തിയത്. അതിനൂതനമായ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ വേണ്ടി വലിയ തരത്തിലുള്ള പഠനങ്ങൾ ആണ് ദുബായ് പോലീസ് നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.