സ്വന്തം ലേഖകൻ: രാജ്യത്ത് കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിലടക്കപ്പെടുന്നവരുടെ മനസ്സുമാറ്റി നല്ല മനുഷ്യരാക്കി മാറ്റുന്നതിന് വേണ്ടി വിവിധ പരിപാടികൾ ഒരുക്കി ദുബായ് പോലീസ്. ഈ വർഷം 946തടവുകാർക്ക് പരിശീലനം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ടി എന്തെല്ലാം നടത്തണം എന്ന കാര്യത്തിലും വലിയ പദ്ധതികൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് ദുബായ് പൊലീസാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തുന്നത്.
തടവുകാലത്തിന് ശേഷം പുതിയ ജീവിതം തുടങ്ങുന്നതിന് ആവശ്യമായ കഴിവുകൾ അവർക്കുള്ളിൽ വളർത്തിയെടുക്കുന്നതിന് വേണ്ടി തൊഴിൽ പരിശീലനം, പഠനം എന്നിവ നൽകുന്നതും ഇതിൽ ഉൾപ്പെടും. ഇതിന് വേണ്ടി വിവിധ വിദ്യാഭ്യാസ പദ്ധതികൾ, തൊഴിൽ പരിശീലന പരിപാടികൾ, കായിക പരിപാടികൾ, എന്നിവയെല്ലാം നൽകാൻ വേണ്ടി തീരുമാനിച്ചിട്ടുണ്ടെന്ന് വകുപ്പ് ഡയറക്ടർ മേജർ ജനറൽ അലി അൽ ഷമാലി പറഞ്ഞു. നാലു വിഭാഗങ്ങളിലായാണ് പരിശീലനം നൽകുന്നത്. ഇത് വലിയ രീതിയിൽ അവർക്ക് ഉപകാരം ആകും എന്നും അദ്ദേഹം പറഞ്ഞു.
പാതിവഴിയിൽ വിദ്യാഭ്യാസം ഉപോക്ഷിച്ചവർ ആണെങ്കിൽ അവർക്ക് അത് പൂർത്തിയാക്കാൻ ഉള്ള അവസരവും ഒരുക്കുന്നുണ്ട്. കോഴ്സുകൾ പൂർത്തിയാക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ, പഠനത്തിന് ആവശ്യമായ സാമഗ്രികൾ എന്നിവയെല്ലാം നൽകും. കൂടാതെ മതബോധം ശക്തമാക്കാൻ വേണ്ടിയുള്ള കോഴ്‌സുകൾ, സെമിനാറുകൾ, ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ശിൽപശാലകൾ എന്നിവയെല്ലാം നടത്തും ഇതെല്ലാം നടത്താൻ ആവശ്യമായ പദ്ധതികൾ ആണ് ഒരുക്കിയിരിക്കുന്നത്.
ഇതുകൂടാതെ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. വിവധ സ്ഥലങ്ങളിൽ നടക്കുന്ന മത്സര കാണാനുള്ള അവസരം ഒരുക്കും. തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങിയാൽ ജീവിക്കാൻ വേണ്ടിയുള്ള സംവിധാനമൊരുക്കുന്നതിന് ഒരു ജോലി പരിശീലിപ്പിക്കലാണ് തൊഴിൽ വിഭാഗം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായ പലതരത്തിലുള്ള വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല