ബലാല്‍സംഗത്തില്‍ നിന്ന് രക്ഷപെടാന്‍ രണ്ടാം നിലയുടെ മുകളില്‍നിന്ന് ചാടിയ യുവതിയ്ക്ക് ധൈര്യം പകര്‍ന്നതോടൊപ്പം ആവശ്യമായ സാമ്പത്തിക സഹായവും നല്‍കി മാതൃകയായി ദുബായ് പൊലീസ്. ശാരീരികമായും മാനസികമായും തകര്‍ന്ന ഏഷ്യക്കാരിയായ യുവതിയെ് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ഏറെ കരുത്ത് പകര്‍ന്നത് പൊലീസിന്റെ ഈ കരുണയായിരുന്നു.
പെണ്‍കുട്ടിയെ പോലീസ് സേനാംഗങ്ങള്‍ അടിയ്ക്കടി സന്ദര്‍ശിക്കാറുണ്ടെന്നും വേണ്ട സഹായങ്ങള്‍ എത്തിക്കാറുണ്ടെന്നും ദുബായ് പോലീസിലെ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൗരി പറയുന്നു.
ആയിരക്കണക്കിന് കേസുകളില്‍ തങ്ങള്‍ ഇത്തരത്തില്‍ സഹായം നല്‍കുന്നുണ്ട്. പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും മറ്റും ഇരകളാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും തങ്ങള്‍ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു കേസില്‍ പത്ത് വര്‍ഷത്തിന് ശേഷം ഒരാള്‍ക്ക് സ്വന്തം അമ്മയെ കണ്ടെത്താനും നിമിത്തമായത് ദുബായ് പൊലീസ് ആണ്.
ബലാത്സംഗശ്രമം നടന്നതിനാല്‍ ഏഷ്യക്കാരിയാണെന്ന് അല്ലാതെ പെണ്‍കുട്ടിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുഎഇ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളില്‍ പെണ്‍കുട്ടിയുടെ മുഖം മറച്ചിരിക്കുകയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല