സ്വന്തം ലേഖകന്‍: ഒന്ന് കണ്ണടക്കാന്‍ പ്രതിമാസം 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാറും മുന്‍കൂറായി 30,000 ദിര്‍ഹം വേറേയും; കണ്ണഞ്ചിക്കുന്ന കൈക്കൂലി വാഗ്ദാനം പുല്ലുപോലെ തട്ടിയ പോലീസുകാരന് ദുബായ് പോലീസിന്റെ ആദരം. മുഹമ്മദ് അബ്ദുള്ള ബിലാല്‍ എന്ന ഉദ്യോഗസ്ഥനാണ് ദുബായ് പോലീസിന്റെ ബഹുമതിയും സ്ഥാനക്കയറ്റവും ലഭിച്ചത്.
മാസംതോറും 50,000 ദിര്‍ഹം (ഒന്‍പതു ലക്ഷം രൂപ), സ്വന്തമായി ഒരു കാര്‍, മുന്‍കൂര്‍ തുകയായി 30,000 ദിര്‍ഹം എന്നിവങ്ങനെയായിരുന്നു ഒരു സംഘം ബിലാലിനു നല്കിയ വാഗ്ദാനം. പകരമായി ദുബായിയിലെ അല്‍ മുഹൈസ്ന ഭാഗത്ത് നിയമവിരുദ്ധമായി മദ്യം വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളെ പോലീസ് നടപടിയില്‍നിന്ന് ഒഴിവാക്കാന്‍ സംഘം ആവശ്യപ്പെട്ടു.
എന്നാല്‍, ഈ വന്പന് വാഗ്ദാനം ബിലാല്‍ നിരസിക്കുകയായിരുന്നെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മറി പറഞ്ഞു. ബിലാലിന് മേജര്‍ ജനറല്‍ അല്‍ മറി സമ്മാനവും അനുമോദന സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചതായി ദുബായ് പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല