സ്വന്തം ലേഖകൻ: ദുബായിൽ കോവിഡിനെ തോൽപ്പിച്ച് റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പ്. ഴിഞ്ഞ ആഴ്ച മാത്രം ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്ന ഇടപാടുകൾ 9600 കോടി രൂപയ്ക്കു മുകളിലാണെന്ന് കണക്കുകൾ. 95 പ്ലോട്ടുകളുടെയും 858 അപ്പാർട്മെന്റുകളുടെയും വില്ലകളുടെയും ഉൾപ്പെടെ 1367 വിൽപ്പനകളാണു നടന്നത്.
1200 കോടിയിലധികം രൂപയാണ് പ്ലോട്ട് വിൽപനയിലൂടെ നേടിയത്. 3400 കോടിയിലധികം രൂപയാണ് പ്ലോട്ടുകളുടെയും വില്ലകളുടെയും വിൽപനയിലൂടെ നേടിയത്. പാം ജുമൈറയിലാണ് ഏറ്റവുമധികം പ്ലോട്ടുകൾ വിറ്റുപോയത്. രണ്ടാം സ്ഥാനം ബിസിനസ് ബേയ്ക്കാണ്.
ഈ വർഷം ഇതുവരെ വിറ്റതിൽ ഏറ്റവും വിലപിടിപ്പുള്ള വില്ല പാം ജുമൈറയിലാണ്. വൺ100പാം എന്ന 14000 ചതുരശ്ര അടി വില്ല 221 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്. മൊണാക്കോയിൽ നിന്നുള്ള സ്വിസ് ദമ്പതികളാണ് ഇതു വാങ്ങിയത്. ഇവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷം 149 കോടിയോളം രൂപയ്ക്കാണ് ഇവിടെ മറ്റൊരു വില്ല വിറ്റുപോയത്. അതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വില. അതിസമ്പന്നർ മാത്രം താമസിക്കുന്ന പ്രദേശമാണ് പാം ജുമൈറ. രണ്ടു മുറി ഫ്ലാറ്റിന് ഇവിടെ ഇരുപതു ലക്ഷത്തിലധികം രൂപയാണ് വാർഷിക വാടക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല