സ്വന്തം ലേഖകന്‍: ദുബായ്, റഷ്യ വിമാന ദുരന്തം, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപയോളം നഷ്ടപരിഹാരമെന്ന് ഫ്‌ലൈ ദുബായ്. റഷ്യയിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരെ തിരിച്ചറിഞ്ഞ് എത്രയും പെട്ടന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഫ്‌ളൈ ദുബായ് പ്രതിനിധി പറഞ്ഞു.
ഇതിനായുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കി. ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീണത്. അപകടത്തില്‍ മലയാളി ദമ്പതികളടക്കം 62 പേര്‍ കൊല്ലപ്പെട്ടു.
പെരുമ്പാവൂര്‍ വെങ്ങോലയ്ക്ക് സമീപം ചാമക്കാലായില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു (27) എന്നിവരാണ് മരിച്ചത്. ലാന്‍ഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെ റണ്‍വേ മാറിപ്പോയ വിമാനം ഇടിച്ച് തീ പിടിക്കുയായിരുന്നു. മലയാളി ദമ്പതികള്‍ക്ക് പുറമെ 44 റഷ്യക്കാരും എട്ട് യുക്രൈന്‍കാരും ഒരു ഉസ്‌ബെക്കിസ്ഥാന്‍ പൗരനുമാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല