സ്വന്തം ലേഖകൻ: തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്.
ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർക്ക് 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്ത സമയങ്ങളിൽ 4 ദിർഹം തുടരും. പുലർച്ചെ ഒന്നുമുതൽ രാവിലെ 6 വരെ ടോൾ ഈടാക്കില്ല. വേരിയബിൾ നിരക്കുകൾ 2025 ജനുവരി അവസാനത്തോടെ പ്രാബല്യത്തിൽ വരും.
രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമാണ് തിരക്കേറിയ സമയം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ ഒന്നുവരെയുമാണ് തിരക്കില്ലാത്ത സമയമായി കണക്കാക്കുക. പൊതുഅവധി, വിശേഷാവസരങ്ങൾ, പ്രധാന പരിപാടികൾ എന്നിവ ഒഴികെയുള്ള ഞായറാഴ്ചകളിൽ 4 ദിർഹമായിരിക്കും നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല