സ്വന്തം ലേഖകന്‍: ദുബായില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ഇനിമുതല്‍ 90 ദിവസം. പാര്‍ട് ടൈം ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ ഉത്തരവ് നിലവില്‍ വന്നത്. നിലവില്‍ 60 ദിവസമായിരുന്നു പ്രസവാവധി.
പ്രസവം മുതല്‍ 90 ദിവസത്തേക്കാണ് അവധി ലഭിക്കുക. ആരോഗ്യ സ്ഥിതി അനുസരിച്ച് പ്രസവ തീയതിക്കു 30 ദിവസം മുന്‍പുതന്നെ അവധിയില്‍ പ്രവേശിക്കാം. വാര്‍ഷിക അധിയോടൊപ്പം ചേര്‍ത്തും പ്രസവാവധി എടുക്കാം. ഗര്‍ഭം 24 ആഴ്ചയ്ക്കുമുന്‍പ് അലസിയാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് അവധി ഉപയോഗിക്കാം.
24 ആഴ്ചയ്ക്കു ശേഷം പ്രസവിക്കുകയോ ഗര്‍ഭം അലസുകയോ ചെയ്താല്‍ 60 ദിവസം അവധി ലഭിക്കും. ഇതിനും മെഡിക്കല്‍ റിപ്പോര്‍ട്ട് വേണം. കുട്ടിക്കു വൈകല്യമുണ്ടെങ്കില്‍ പരിചരണത്തിന് ഒരു വര്‍ഷം അവധി ലഭിക്കും; മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതു മൂന്നു വര്‍ഷം നീട്ടാനും കഴിയും. ശമ്പളമില്ലാതെ പരമാവധി 120 ദിവസം കൂടി അവധി അനുവദിക്കും. അധികമെടുക്കുന്ന ഏത് അവധിക്കാലത്തും അടിസ്ഥാന വേതനം മാത്രമേ ലഭിക്കൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല