1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2016

സ്വന്തം ലേഖകന്‍: ദുബായ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മിന്നല്‍ സന്ദര്‍ശനം, ഉഴപ്പന്മാരുടെ ജോലി തെറിച്ചു. ഞായറാഴ്ച രാവിലെ ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ജോലിയില്‍ ഉഴപ്പുന്നവരെ ദുബായ് ഭരണാധികാരി കൈയ്യോടെ പിടികൂടിയത്.

ഇതില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതോളം മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്വയം വിരമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു മേഖലകളില്‍ ശ്രദ്ധചെലുത്തുകയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും. ഇതിന്റെ ഭാഗമായി പ്രമുഖ തൊഴില്‍ മേഖലകളും സര്‍ക്കാര്‍ ഭരണ നിര്‍വഹണ സംവിധാനങ്ങളും പുതിയ തലമുറയെ ഏല്‍പ്പിക്കാനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പദ്ധതി.

ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഓഫീസുകളിലായിരുന്നു ഭരണാധികാരിയുടെ മിന്നല്‍ പരിശോധന. താന്‍ ഓഫീസുകളില്‍ പരിശോധന നടത്തിയകാര്യം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ദുബായ് വിമാനത്താവളത്തിലും അദ്ദേഹം പരിശോധന നടത്തി.

ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം. എന്നാല്‍, പ്രവൃത്തി സമയമായിട്ടും ജീവനക്കാര്‍ എത്താത്ത ഓഫീസിലൂടെ ഭരണാധികാരി നടക്കുന്നതും ജീവനക്കാരുടെ റോള്‍ബുക്ക് പരിശോധിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒഴിഞ്ഞ കസേരകളും ചിത്രങ്ങളില്‍ വ്യക്തമായി കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.