1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2024

സ്വന്തം ലേഖകൻ: വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ, ദുബായിലെ പ്രശസ്തമായ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറച്ചു കാലത്തേക്ക് അടച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് നടപടി. ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കഴിഞ്ഞ മാസം അഞ്ചിന് സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വേനലവധിക്കു ശേഷം ഒക്ടോടോബർ ഒക്ടോബര്‍ 25 ന് തുറക്കേണ്ടതിന്പ കരം ഒക്ടോബര്‍ 18 നു തന്നെ ഇത് കാണികൾക്കായി തുറന്നു കൊടുത്തിരുന്നു. ഇത്തവണത്തെ വേനല്‍ക്കാലത്ത് അടച്ചുപൂട്ടിയതോ ഉടന്‍ അടച്ചിടുന്നതോ അയ മൂന്ന് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഇവയാണ്:-

  1. ദുബായ് സഫാരി പാർക്ക്

ദുബായിലെ കുട്ടികൾ ഉൾപ്പെടെ കുടുംബങ്ങൾക്ക് ഏറെ പ്രയങ്കരമായ ദുബായ് സഫാരി പാർക്ക് പാര്‍ക്ക് 2024 ജൂണ്‍ രണ്ടിന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.

  1. അല്‍ വാസല്‍ പ്ലാസ, എക്‌സ്‌പോ സിറ്റി ദുബായ്

ദുബായ് എക്സ്പോ സിറ്റിയിലെ ഏറ്റവും ആവേശകരമായ സ്ഥലങ്ങളില്‍ ഒന്നായ അല്‍ വാസല്‍ പ്ലാസ ഈ സീസണില്‍ അടച്ചിടും. ജലവും വൈദ്യുതിയും സംരക്ഷിക്കുന്നതിനായി ഇവിടത്തെ സര്‍റിയല്‍ വാട്ടര്‍ ഫീച്ചറും അടച്ചുപൂട്ടും.

  1. ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍

ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ പൂക്കളാല്‍ തീര്‍ത്ത മനോഹരമായ സവിശേഷതകള്‍ ഇനി രണ്ടാഴ്ച കൂടി ആസ്വദിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കഴിയും. ജൂണ്‍ 15 ന് ഗാർഡൻ അടയ്ക്കുമെന്ന് ഉദ്യാനം അറിയിച്ചു.

7

സേ​​ന​​യി​​ൽ ചേ​​രാ​​ൻ ആ​​ളി​​ല്ല! ഓ​​സ്ട്രേ​​ലി​​യ​​ൻ പ്ര​​തി​​രോ​​ധസേ​​ന​​യി​​ൽ വി​​ദേ​​ശി​​ക​​ൾ​​ക്കും അ​​വ​​സ​​രം

സ്വന്തം ലേഖകൻ: ഓ​​സ്ട്രേ​​ലി​​യ​​ൻ പ്ര​​തി​​രോ​​ധസേ​​ന​​യി​​ൽ വി​​ദേ​​ശി​​ക​​ൾ​​ക്കും അ​​വ​​സ​​രം. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഭീ​​ഷ​​ണി നേ​​രി​​ടാ​​ൻ പ്ര​​തി​​രോ​​ധ​​മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു സ​​ർ​​ക്കാ​​രി​​ന് ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ങ്കി​​ലും സേ​​ന​​യി​​ൽ ചേ​​രാ​​ൻ ആ​​ളി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​ത്.

അ​​യ​​ൽരാ​​ജ്യ​​മാ​​യ ന്യൂ​​സി​​ല​​ൻ​​ഡു​​കാ​​ർ​​ക്കാ​​ണ് ആ​​ദ്യം അ​​വ​​സ​​രം. ‍ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ സ്ഥി​​ര​​താ​​മ​​സ​​ത്തി​​ന് അ​​നു​​മ​​തി​​യു​​ള്ള ന്യൂ​​സി​​ല​​ൻ​​ഡു​​കാ​​ർ​​ക്കു ജൂ​​ലൈ മു​​ത​​ൽ സേ​​ന​​യി​​ൽ ചേ​​രാം. അ​​ടു​​ത്ത വ​​ർ​​ഷം ബ്രി​​ട്ട​​ൻ, യു​​എ​​സ്, കാ​​ന​​ഡ പൗ​​ര​​ന്മാ​​ർ​​ക്കും അ​​വ​​സ​​ര​​മു​​ണ്ടാ​​കും. സു​​ര​​ക്ഷാ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടാ​​ൻ ഇ​​ത്ത​​ര​​മൊ​​രു ന​​ട​​പ​​ടി അ​​നി​​വാ​​ര്യ​​മെ​​ന്നാ​​ണു പ്ര​​തി​​രോ​​ധ​​മ​​ന്ത്രി റി​​ച്ചാ​​ർ​​ഡ് മാ​​ൾ​​സ് വി​​ശ​​ദീ​​ക​​രി​​ച്ച​​ത്.

സൈ​​ന്യ​​ത്തി​​ൽ ചേ​​രാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കു പ്ര​​വേ​​ശ​​ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ബാ​​ധ​​ക​​മാ​​യി​​രി​​ക്കും. ഒ​​രു വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​ര​​നാ​​യി​​രി​​ക്ക​​ണം, മു​​ന്പ​​ത്തെ ര​​ണ്ടു വ​​ർ​​ഷ​​ങ്ങ​​ളി​​ൽ വി​​ദേ​​ശ സൈ​​ന്യ​​ത്തി​​ൽ അം​​ഗ​​മാ​​യി​​രി​​ക്ക​​രു​​ത്, ഓ​​സ്ട്രേ​​ലി​​യ​​ൻ പൗ​​ര​​ത്വ​​ത്തി​​നു യോ​​ഗ്യ​​ത ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം തു​​ട​​ങ്ങി​​യ മാ​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ക്ക​​ണം.

സൈ​​നി​​ക​​ത​​ല​​ത്തി​​ൽ വെ​​ല്ലു​​വി​​ളി​​യാ​​യി വ​​ള​​രു​​ന്ന ചൈ​​ന നേ​​രി​​ടാ​​നു​​ള്ള വി​​വി​​ധ സ​​ഖ്യ​​ങ്ങ​​ളി​​ൽ ഓ​​സ്ട്രേ​​ലി​​യ അം​​ഗ​​മാ​​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.