സ്വന്തം ലേഖകൻ: യാത്രക്കാര്‍ക്ക് വാട്സ്ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി ഹാല ടാക്സി. ഈ സേവനം 24/7 ലഭ്യമാണ്. പകലും രാത്രിയും ഏത് സമയത്തും യാത്രക്കാർക്ക് എളുപ്പത്തിൽ റൈഡുകൾ ലഭ്യമാക്കുന്നുണ്ട്. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ലളിതമായ ടെക്സ്റ്റ് മെസേജിലൂടെ ഗതാഗത സൗകര്യം വർധിപ്പിക്കാനാണ് പുതിയ ഫീച്ചർ ലക്ഷ്യമിടുന്നത്.
ചാറ്റ്ബോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാട്സ്ആപ്പ് വഴി പുതിയ ബുക്കിങ് സൗകര്യം പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ സന്ദേശം കൈമാറിയാല്‍ ചാറ്റ് ബോട്ട് യാത്രക്കാരൻ്റെ ലൊക്കേഷന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ക്യാബ് ബുക്ക് ചെയ്തതായി സ്ഥിരീകരിക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയവും അറിയാന്‍ സാധിക്കും.
യാത്രക്കാര്‍ക്ക് തത്സമയ യാത്രാ ലിങ്ക് അയച്ചുനല്‍കുകയും ചെയ്യും. ഇത് മറ്റാർക്കെങ്കിലും അയച്ചുനല്‍കാനും സാധിക്കും. ക്യാബിൻ്റെ നിരക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കാവുന്നതാണ്.
ദുബായ് ആര്‍ടിഎയും ഭക്ഷ്യ വിതരണ സേവന ദാതാക്കളായ കരീമും ചേര്‍ന്ന് സംയുക്തമായിആരംഭിച്ച സംരംഭമാണ് ഹലാ ടാക്സി. ദുബായ് നിവാസികള്‍ക്കായി 12,000 കാറുകളാണ് കമ്പനിക്ക് കീഴിലുള്ളത്. 24,000 ഡ്രൈവര്‍മാരുമുണ്ട്. വാട്ട്സാപ്പ് ബുക്കിംഗുകൾക്ക് പുറമേ, കരീം ആപ്ലിക്കേഷനിലൂടെ ഹാല ഇപ്പോഴും അതിൻ്റെ പതിവ് ബുക്കിംഗ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല