സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം വിനോദ സഞ്ചാരികള്‍ ഏറ്റവും പണം പൊടിച്ച നഗരം ദുബായ്, കടത്തിവെട്ടിയത് ന്യൂയോര്‍ക്കിനേയും ലണ്ടനേയും പാരീസിനേയും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം പണം ചെലവഴിച്ചത് ദുബായിലാണ്. 28.5 ബില്യണ്‍ യുഎസ് ഡോളറാണ് ദുബായ് നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിനോദ സഞ്ചാരികള്‍ ചെലവഴിച്ചത്.
ഈ വര്‍ഷം ഇതിന്റെ പത്ത് ശതമാനത്തിലധികം ഉയര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിനോദ സഞ്ചാരികള്‍ പണം പൊടിക്കുന്നതില്‍ പേരുകേട്ട ന്യൂയോര്‍ക്കും ലണ്ടനും ദുബായ്ക്ക് വളരെ പിന്നിലാണ്. ടൂറിസ്റ്റുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കും ലഭിച്ച വരുമാനം യഥാക്രമം 17.02 ബില്യണും 16.09 ബില്യണുമാണ്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ദുബായിലൊരുക്കിയ വിവിധ മ്യൂസിയങ്ങളും ബുര്‍ജ് ഖലീഫയുള്‍പ്പെടെയുള്ള നിര്‍മിതികളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ ദുബായ് നാലാം സ്ഥാനത്താണ്. ബാങ്കോക്കാണ് ഏറ്റവുമധികം ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ച നഗരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല