സ്വന്തം ലേഖകൻ: കോവിഡ് യാത്രാ വിലക്ക് മൂലം ദുബായിലേക്ക് തിരിച്ചുവരാൻ കഴിയാത്തവർക്ക് നാട്ടിലിരുന്ന് വീസ സ്റ്റാറ്റസ് പരിശോധിക്കാം. ഇതിനായി ദുബായ് വീസക്കാർ സർക്കാർ വെബ് സൈറ്റ് (https://amer.gdrfad.gov.ae/visa-inquiry) ആണ് സന്ദർശിക്കേണ്ടത്. വീസാ നമ്പർ, ആദ്യ പേര്, ഏത് രാജ്യക്കാരനാണ്, ജനനതിയതി എന്നിവ മാത്രം നൽകി വീസാ സാറ്റാറ്റസ് അറിയാൻ സാധിക്കും.
മറ്റു എമിറേറ്റിലെ വീസക്കാർ െഎസിഎ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം പരിശോധിക്കേണ്ടത്. വിമാന സർവീസ് ഇല്ലാത്തതിനാൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ളവർക്ക് ഇൗ സംവിധാനം ഏറെ ഗുണകരമാണ്.
അതേസമയം, നാട്ടിൽ ബാക്കിയായ പലരും തങ്ങളുടെ വീസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കടുത്ത ആശങ്കയിലുമാണ്. ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുന്നതിനാൽ, ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെടുന്നവരും ഏറെയാണ്. വെബ് സൈറ്റ് ലിങ്ക്: https://amer.gdrfad.gov.ae/visa-inquiry
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല