സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അംഗീകാരം കിട്ടുന്നതിനനുസരിച്ച് പ്രവേശനം അനുവദിക്കും. പെരുന്നാൾ അവധിയും അപേക്ഷകളുടെ ബാഹുല്യവും മൂലം അൽപം സാവകാശം വേണ്ടിവന്നേക്കാമെന്നു ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറയുന്നു.
അതേസമയം, അതത് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ കൂടി ആശ്രയിച്ചാണിത്. ഇന്ത്യയിൽ നിന്നു സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാട്ടിൽ നിന്നു സന്ദർശകവീസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം ഏറെ ആശ്വാസമാണ്. താമസ വീസക്കാരുടെ വിദേശത്തു പഠിക്കുന്ന മക്കൾക്കു ദുബായിൽ വരാനും അവസരമൊരുങ്ങും.
18 വയസ്സ് കഴിഞ്ഞ കുട്ടികൾ രക്ഷിതാക്കളുടെ ആശ്രിതവീസ പരിധിയിൽ വരില്ല. പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒഴികെ സന്ദർശനാനുമതി നൽകിയിട്ടുണ്ട്.ദുബായിൽ ഈ മാസം 7മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല