1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2023

സ്വന്തം ലേഖകൻ: കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കുന്നു. ദുബായിൽ പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായിൽ നടക്കുന്ന ആക്സസബിലിറ്റീസ് പ്രദർശനത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി വൂസൂല്‍ മുദ്ര അവതരിപ്പിച്ചത്.

നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങള്‍, എളുപ്പത്തില്‍ പ്രവേശിക്കാനാവുന്ന വാതിലുകള്‍, എന്‍ട്രി-എക്‌സിറ്റ് കവാടങ്ങള്‍, നടപ്പാതകള്‍, ആരോഗ്യ സേവനങ്ങള്‍, പ്രത്യേക മുറികള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയാല്‍ മാത്രമേ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു.

സ​മൂ​ഹ​ത്തി​നു​ള്ളി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ കൂ​ടി ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ങ്ങ​ളി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സേ​വ​ന​ങ്ങ​ളും ക​ഴി​വു​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നീ​ക്ക​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പ്​​ അ​വ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ദു​ബൈ​യി​ലെ എ​ൻ​ജീ​നി​യ​റി​ങ്​ ഓ​ഫി​സു​ക​ളു​ടെ​യും ക​ൺ​സ​ൽ​ട്ട​ന്‍റ്​ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തും. ശേ​ഷം ബി​ൽ​ഡി​ങ്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വു​സൂ​ൽ സീ​ൽ പ​തി​ച്ചു ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.