ബ്രിട്ടണിലെ പകുതിയിലേറെ ആളുകള്‍ക്ക് കോണ്‍വാല്‍ ഡച്ചസ് കാമില്ല രാജ്ഞി ആകുന്നതിനോട് താല്‍പര്യമില്ല. ബ്രിട്ടണില്‍ ഡെയിലി മെയില്‍ നടത്തിയ സര്‍വെയിലാണ് ബ്രിട്ടീഷുകാര്‍ കാമില്ലയെ രാജ്ഞിയായി കാണാന്‍ ആഗ്രഹമില്ലെന്ന് അഭിപ്രായ പ്രകടനം നടത്തിയത്. നിലവിലെ രാജ്ഞി മരിക്കുകയോ സ്ഥാന ത്യാഗം ചെയ്യുകയോ ചെയ്താല്‍ അടുത്ത രാജാവാകേണ്ടത് ചാള്‍സ് രാജകുമാരനാണ്. എന്നാല്‍ ഇതിനോടും ബ്രിട്ടീഷുകാര്‍ക്ക് വിയോജിപ്പാണ്. 43 ശതമാനം ആളുകള്‍ മാത്രമാണ് ചാള്‍സ് രാജകുമാരനെ പിന്തുണയ്ക്കുന്നത്.
സര്‍വെയില്‍ പങ്കെടുത്ത ആളുകളില്‍ 40 ശതമാനം പേര്‍ പറയുന്നത് ചാള്‍സ് രാജകുമാരന്റെ മൂത്ത മകന്‍ വില്യമിനായി ചാള്‍സ് വഴിമാറി കൊടുക്കണമെന്നാണ്.
67 വയസ്സുള്ള ഡച്ചസ് ഓഫ് കോണ്‍വാളാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒട്ടും പോപ്പുലര്‍ അല്ലാത്ത വ്യക്തിയെന്നും സര്‍വെ ഫലം സൂചിപ്പിക്കുന്നു. ഏപ്രില്‍ 2005ലായിരുന്നു ഡച്ചസിന്റെ വിവാഹം. അന്ന് 73 ശതമാനം ആളുകളും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 15 ശതമാനം ആളുകള്‍ മാത്രമാണ് വിവാഹം രാജകുടുംബത്തെ ശക്തിപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടത്. 2005ലെ പൊതു ജനാഭിപ്രായവുമായി താരതമ്യം ചെയ്യുമ്പോള്‍ കമീലാ ഡെച്ചസിനുള്ള ജനപ്രീതിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല