1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

റോയ് ഫ്രാന്‍സിസ്

എസ്എംസിസി ബര്‍മിംഗ്ഹാം ഔദ്യോഗികമായി നടത്തുന്ന മൂന്നാമത് ദുക്രാന തിരുനാള്‍ ജൂലൈ മൂന്നിന് നനീട്ടനില്‍ വച്ച് നടത്തപ്പെടുന്നു. തിരുനാള്‍ കര്‍മ്മങ്ങളില്‍ റവ. ഫാ. ജയ്‌സന്‍ കരിപ്പായി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികര്‍ ആയിരിക്കും.

ബര്‍മിംഗ്ഹാം സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഭാഗമായ പതിനാല് മാസ് സെന്ററുകളില്‍ നിന്നുമുള്ള വിശ്വാസികള്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിക്കും. തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഫെലിക്‌സ്: 07809378500
ലീന : 07903853583
ഗിരീഷ്: 07983398542

തിരുനാള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.

Our Lady of the Angels Church,
Coton Road,
Nuneaton
CV11 5UA

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.