മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന കെ.ജി. മാര്‍ക്കോസിന്റെ ഗാനമേളയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രുതിമധുരമായ ശബ്ദം ഒരുക്കുന്നത് യുകെയിലെ പ്രമുഖ ബാന്‍ഡായ ജാസ് ഡിജിറ്റ്ല്‍ ആണ്. ഏറ്റവും നൂതനമായ ശബ്ദ ഉപകരണങ്ങളുടെയും ലൈറ്റിംഗ് ഉപകരണങ്ങളുടെയും വലിയ ശേഖരത്തിന്റെ ഉടമയാണ് ജാസ്.
ജിനു മാത്യു, ശ്രീനാഥ് വിജയന്‍ എന്നിവര്‍ അമരക്കാരായ ഈ ബാന്‍ഡിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കുന്നത് ജോഹന്‍സ് ജോണാണ്. ഏതാണ്ട് പത്തുവര്‍ഷ്‌കാലം വയലിനും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച് ഇലക്‌ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനാഥ് വിജയനാണ് ജാസിന്റെ ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡിജിറ്റല്‍ ഓഡിയോ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയും ജാസിനുണ്ട്. അടുത്തിടെ ലണ്ടനില്‍ നടന്ന വിജയ് യേശുദാസിന്റെ ഗാനമേളയിലും സെലിബ്രിറ്റി ക്രിക്കറ്റ്, പ്രമുഖ മ്യൂസിക് ഡയറക്ടറായ അര്‍ജുന്‍ ജെന്നിയുടെ മ്യൂസിക്ഷോയിലുമെല്ലാഗ ശബ്ദം ഒരുക്കിയത് ജാസ് ആയിരുന്നു. ഉടന്‍ ആരംഭിക്കുന്ന തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക്ഷോയിലും ശബ്ദം ഒരുക്കുന്നത് ജാസ് ഡിജിറ്റലാണ്.
കെ.ജി. മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം കാണികളില്‍ എത്തിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇവര്‍ അറിയിച്ചു. ദുക്‌റാനാ തിരുനാളില്‍ പതിനായിരം വോള്‍ട്ട് ശബ്ദമാണ്ക്രമീകരിക്കുന്നത്. ഒപ്പം അത്യാധുനിക ലൈറ്റ് സെറ്റിംഗ്‌സുംകൂടി ഒരുക്കുമ്പോള്‍ കാണികള്‍ക്ക് മികച്ച വിരുന്നായിത്തീരും. സ്റ്റേജിന്റെ പിന്‍ഭാഗത്ത് പ്രത്യേക ടെന്റ് ഒരുക്കി അവിടെനിന്നായിരിക്കും ശബ്ദം നിയന്ത്രിക്കുക.
വിശാലമായ സെക്യൂരിറ്റി കാര്‍ പാര്‍ക്കിംഗ് സൗകര്യം
ദുക്‌റാനാ തിരുനാളില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തുന്ന വിശ്വാസ സമൂഹത്തെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങി. ഇക്കുറി വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. സെന്റ് ആന്റണീസ് ദേവാലയത്തില്‍നിന്നും നൂറു മീറ്റര്‍ മാത്രം അകലെയുള്ള കോര്‍ണിഷ്മാന്‍ പബ്ബിന്റെ കാര്‍ പാര്‍ക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. 250ഓളം കാറുകളാണ് ഇവിടെ സെക്യൂര്‍ ആയി പാര്‍ക്ക് ചെയ്യുവാന്‍ കഴിയുക. ഇവിടെ നിറഞ്ഞാല്‍ തൊട്ടടുത്തുള്ള സ്ട്രീറ്റുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
കെ.ജി. മാര്‍ക്കോസിന്റെ ഗാനമേള സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. പള്ളിയുടെ സമീപത്തെ റോഡുകളിലും തിരുനാള്‍ പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. പള്ളിയുടെ മുന്‍വശം മുതല്‍ കാര്‍ പാര്‍ക്ക് വരെ വോളന്റിയേഴ്‌സ് വിശ്വാസസമൂഹത്തിന് സഹായവുമായി ഉണ്ടാകും. കോര്‍ണിഷ്മാന്‍ പബ്ബിന്റെ കാര്‍ പാറക്കിലേക്ക് ഡ്രൈവ് ചെയ്ത് എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം തൊട്ടടുത്തുള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.
കാര്‍ പാര്‍ക്കിന്റെ വിലാസം
CornishMan
Cornishway, Manchester
M22 0JX
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീളുന്ന മാഞ്ചസ്റ്റര്‍ തിരുനാളിനു കൊടിയേറിയത്. തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ലത്തീന്‍ ക്രമത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ#് തോമസ് തോപ്പപറമ്പില്‍, ഫാ#് റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ കാര്‍മികരായി. ഇന്ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന ദിവ്യബലിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികനാകും. വ്യാഴാഴ്ച ഫാ. തോമസ് മടുക്കമൂട്ടിലും വെള്ളിയാഴ്ച ഫാ. സജി മലയില്‍ പുത്തന്‍പുരയും ദിവ്യബലിക്കു നേതൃത്വം നല്‍കും.
പ്രധാന തിരുനാള്‍ദിനമായ ശനിയാഴ്ച തിരുനാള്‍ കുര്‍ബാനയില്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷ്രൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് തുടങ്ങിയവര്‍ കാര്‍മികരാകും. തിരുനാള്‍ പ്രദക്ഷിണത്തെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേളയും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല