1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2012

മൂന്ന് പതിറ്റാണ്ടായി മമ്മൂട്ടി അടക്കിവാണ സാമ്രാജ്യം പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ പിടിച്ചടക്കുന്ന കാര്യമൊന്നുമല്ല പറഞ്ഞുവരുന്നത്. അതിന് ദുല്‍ഖറിന് ഇനിയും ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ പറയുന്നത് മമ്മൂട്ടി അഭിനയിച്ച സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടറിനെപ്പറ്റിയാണ്.

കോളിവുഡിലെ സൂപ്പര്‍സംവിധായകനായ പേരരശ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പൃഥ്വിരാജ് നായകനായേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വന്‍ ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് പൃഥ്വിയുടെ താരമൂല്യം ഗുണകരമാവുമെന്നാണ് ഇങ്ങനെയൊരു നീക്കം പേരരശ് നടത്തിയത്. എ്ന്നാല്‍ സാമ്രാജ്യത്തിന്റെ രണ്ടാംഭാഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പൃഥ്വിയ്ക്ക് കഴിയുമോയെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്.

പൃഥ്വിരാജിന്റെ തിരക്കുപിടിച്ച ഷൂട്ടിങ് ഷെഡ്യൂളുകളാണ് ഇതിന് കാരണമായിപ്പറയുന്നത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി പ്രമുഖ സംവിധായകരുടെ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് പൃഥ്വിരാജ്. ഒട്ടേറെ സിനിമകളിലേക്ക് പുതുതായി കരാറായിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ അലക്‌സാണ്ടറുടെ പുത്രനായി മറ്റൊരു താരത്തെ അന്വേഷിയ്ക്കുന്ന തിരക്കിലാണ് സംവിധായകനും കൂട്ടരുമെന്നറിയുന്നു.

അലക്‌സാണ്ടറുടെ പുത്രനായി ദുല്‍ഖര്‍ സല്‍മാനെ കാര്യമായി പരിഗണിയ്ക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. താരപുത്രനെന്നത് മാത്രമല്ല ആദ്യ രണ്ട് സിനിമകള്‍ ഹിറ്റായതോടെ കുതിച്ചുയരുന്ന ദുല്‍ഖറിന്റെ താരമൂല്യവും കണക്കിലെടുത്താണ് ഈ നീക്കമെന്നറിയുന്നു.

അലക്‌സാണ്ടറുടെ പുത്രനായി ദുല്‍ഖറിനെ തിരഞ്ഞെടുത്താല്‍ മലയാള സിനിമയിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ അതൊരു സംഭവമായിരിക്കും. ഒരു നടന്‍ അഭിനയിച്ച ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ അദ്ദേഹത്തിന്റെ പുത്രന്‍ അഭിനയിക്കുകയെന്ന അപൂര്‍വതയ്ക്കായിരിക്കും സിനിമാലോകം സാക്ഷ്യം വഹിയ്ക്കുക. കാത്തിരിയക്കാം, മമ്മൂട്ടിയുടെ സാമ്രാജ്യം പുത്രന്‍ ദുല്‍ഖര്‍ ഭരിയ്ക്കുമോയെന്ന്!!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.