മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബെസ്റ്റ് ആക്ടറിലൂടെ സംവിധാനരംഗത്തെത്തിയ മാര്ട്ടിന് പ്രാക്കാട്ടിന്റെ പുതിയ നായകന് ദുല്‍ഖര്‍ സല്മാന്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിയ്ക്കാമെങ്കില്‍ പ്രാക്കാട്ടിന്െ അടുത്ത ബെസ്റ്റ് ആക്ടര്‍ ദുല്‍ഖറാണെന്ന് ഉറപ്പിയ്ക്കാം. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതോടെയാണ് ദുല്‍ഖര്‍ സിനിമ ചെയ്യാന്‍ സമ്മതിച്ചതത്രേ.
ഉസ്താദ് ഹോട്ടലിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കുമെന്നും അറിയുന്നു. എന്നാലീ വാര്‍ത്തയ്ക്ക് ഔദ്യോഗികമായ വിശദീകരണം നടന്റെയോ സംവിധായകന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആഡ് ഫിലിം മേക്കറായി കരിയര്‍ ആരംഭിച്ച മാര്‍ട്ടിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മമ്മൂട്ടിയാണ്. ആദ്യചിത്രം വിജയം നേടിയതോടെ മമ്മൂട്ടിയെ തന്നെ നായകനാക്കി രണ്ടാം ചിത്രം ഒരുക്കുന്നതിന്റെ ആലോചനകളിലായിരുന്നു മാര്‍ട്ടിനെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സെക്കന്റ് ഷോയിലൂടെ വരവറിയിച്ച ദുല്‍ഖറിന് ഓഫറുകളുടെ പെരുമഴയാണ്. മെയ് 11ന് തിയറ്ററുകളിലെത്തുന്ന ഉസ്താദ് ഹോട്ടലിന് പിന്നാലെ ദുല്‍ഖര്‍ പുതിയ പ്രൊജക്ടുകളില്‍ ഒപ്പുവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓഫറുകള്‍ അനേകം വരുന്നുണ്ടെങ്കിലും നല്ല പ്രൊജക്ടുകളില്‍ മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് താരപുത്രന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല